യുവാവിനെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

 യുവാവിനെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

BY: TS TVM

തിരുവനന്തപുരം:

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടത്തറ വള്ളക്കടവ്, പുതുവൽ പുത്തൻവീട്ടിൽ ശ്രീധരൻ എന്ന സുനിൽ (40) ആണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മെയ് 4-ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിനാണ് പ്രതി യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News