Tags :Crime

News തിരുവനന്തപുരം

കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചതിലുള്ള വിരോധം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേർ

തിരുവനന്തപുരം: തങ്ങൾക്കെതിരായി കോടതിയിൽ നിലനിൽക്കുന്ന കേസ് ഒത്തുതീർപ്പാക്കാൻ സഹകരിക്കാത്തതിലുള്ള വിരോധം കാരണം പേട്ട സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികളെ പേട്ട പൊലീസ് പിടികൂടി. ആലത്തറ, പുതുവൽവീട്ടിൽ ശശിയുടെ മക്കളായ സജി (42), സബൽ (37), ഒരുവാതിൽക്കോട്ട, താന്നിമൂട്ടിൽ വീട്ടിൽ ശശിധരന്റെ മകൻ ശരൺ (37), കുന്നുപുഴി, TC 12/1027 അലിയുടെ മകൻ അലി (38) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 2026 […]Read More

News തിരുവനന്തപുരം

യുവാവിനെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

BY: TS TVM തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടത്തറ വള്ളക്കടവ്, പുതുവൽ പുത്തൻവീട്ടിൽ ശ്രീധരൻ എന്ന സുനിൽ (40) ആണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മെയ് 4-ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിനാണ് പ്രതി യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് […]Read More

News തിരുവനന്തപുരം

മൊബൈൽ ഫോൺ കവർച്ച: രണ്ട് കേസുകളിലായി അഞ്ച് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ നടന്ന രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ പ്രതികളെ പോലീസ് പിടികൂടി. മ്യൂസിയം, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മ്യൂസിയം പോലീസ് കേസ്: 2026 ഏപ്രിൽ 26-ന് രാത്രി 11.15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ അസഭ്യം പറഞ്ഞ് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലാണ് മ്യൂസിയം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രാജാജി നഗർ സ്വദേശികളായ സുരജ് (24), വിവേക് (30) എന്നിവരാണ് പിടിയിലായത്. പിടിയിലായ സുരജ് മ്യൂസിയം പോലീസ് […]Read More

News തിരുവനന്തപുരം

യുവാവിനെ മർദിച്ച കേസ്: വട്ടിയൂർക്കാവ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

വട്ടിയൂർക്കാവ്: യുവാവിനെ മർദിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. നവനക്കടവ് ഭാഗത്ത് കലാമേളയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ വട്ടാട്ടുകോണം, പുത്തൻവീട്, നാരായണൻ മകൻ സന്തോഷ് കുമാർ (50) ആണ് പിടിയിലായത്. 2026 മാർച്ച് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവനക്കടവ് ഭാഗത്തെ ക്ഷേത്രത്തിലെ കലാമേളയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന പരാതിക്കാരനെ പ്രതികൾ ചവിട്ടി വീഴ്ത്തുകയും ഇരുമ്പ് വടി കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. തടയാൻ ചെന്ന യുവാക്കളെയും പ്രതികൾ മർദിച്ചു. വട്ടിയൂർക്കാവ്, വഞ്ചിയൂർ പോലീസ് […]Read More

News തൃശൂർ

തൃശൂരിൽ ദാരുണ സംഭവം: യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉണ്ണിമായയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള […]Read More

News ഇടുക്കി

ഇടുക്കി ഇരട്ടക്കൊലപാതകം: ‘എനിക്ക് തെറ്റ് പറ്റിപ്പോയി’, കുറ്റം സമ്മതിച്ച് പ്രതി സജി കീഴടങ്ങി

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രതി സജി പോലീസിന്റെ പിടിയിലായി. ഒളിവിൽ പോയിരുന്ന സജി വീടിന് സമീപത്തെ കടയിലെത്തി കുറ്റം സമ്മതിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി സജി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഒളിവിൽ പോയ സജിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് മലയിറങ്ങി വന്ന സജി, സമീപത്തെ കടയിലിരുന്ന് തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയുകയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗ സംഘം പിടിയിൽ

By:Sumeshkrishnan തിരുവനന്തപുരം: തുമ്പയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ ആക്രമിക്കുകയും ചെയ്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ സ്വദേശി അനസ് (21), പൗണ്ട്കടവ് സ്വദേശി അഫ്സൽ (21), അദ്വൈത് (20), അബൂബക്കർ സിദ്ധിഖ് (19) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്. ഏപ്രിൽ 26-ന് വൈകുന്നേരം കുഴിവിള ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ നാട്ടുകാരുമായി വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രതികൾ ഇരുമ്പ് കമ്പി കൊണ്ട് […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

By:Sumeshkrishnan തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ആനയറ സ്വദേശികളായ ശ്രീലാൽ (26), ശംഭു ശർമ്മൻ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 26-ന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മംഗ്ലത്തുകോണം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന ആനയറയിലെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ, ഇയാളെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പഴയകാല വൈരാഗ്യമാണ് […]Read More

News തിരുവനന്തപുരം

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് വഞ്ചിപ്പൂർ പൊലീസിന്റെ പിടിയിൽ

BY:SUMESHKRISHNAN തിരുവനന്തപുരം: വിവാഹ സമ്മാനമായി ലഭിച്ച സ്വർണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വഞ്ചിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പൂർ പാൽക്കുളങ്ങര സ്വദേശി ശംഭു ദേവ് (30) ആണ് പിടിയിലായത്. കഴിഞ്ഞ പത്ത് വർഷമായി യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണം വിവിധ ഘട്ടങ്ങളിലായി ഇയാൾ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതും കൂടുതൽ സ്വർണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. യുവതിയെ അസഭ്യം പറയുകയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി […]Read More

News ഇടുക്കി

ഇടുക്കിയിൽ ഭ്രാതൃഹത്യ: അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

ഇടുക്കി: കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ഈന്തുങ്കൽ സ്വദേശി രാജു (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ബിജുവിനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബിജു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് […]Read More

Travancore Noble News