തൃശൂരിൽ ദാരുണ സംഭവം: യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തൃശൂർ:
ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉണ്ണിമായയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള ഒരു പെൺകുഞ്ഞുണ്ട്.
