തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉണ്ണിമായയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള […]Read More
Tags :Thrissur
കോടാലിയിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച വീട് പാമ്പുകളുടെ താവളം; പരിശോധനയിൽ അഞ്ച് പാമ്പുകളെ
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ ആ വീട് പാമ്പുകളുടെ താവളമാകുന്നതായി റിപ്പോർട്ട്. സിൽജോയുടെ മകൻ ആൽജോ ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ നിന്നാണ് വീണ്ടും പാമ്പുകളെ കണ്ടെത്തിയത്. വനംവകുപ്പിന്റെ സർപ്പ ടീം നടത്തിയ വിശദമായ പരിശോധനയിൽ ഇതുവരെ അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽ നിന്ന് മാത്രം പിടികൂടിയത്. നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നാലെ വീട്ടിൽ വീണ്ടും പാമ്പുകളെ കണ്ടതോടെ കുടുംബം കടുത്ത ഭീതിയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സർപ്പ […]Read More
മുണ്ടത്തിക്കോട് പടക്കസ്ഫോടനം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ
തിരുവനന്തപുരം — തൃശൂർ മുണ്ടത്തിക്കോടുണ്ടായ പടക്കനിർമ്മാണശാലാ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ഏകാംഗ കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. സ്ഫോടനത്തെ ‘സംസ്ഥാന ദുരന്തമായി’ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ […]Read More
BY: TN NEWS DESK തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. അപകടം നടന്ന സ്ഥലത്ത് ഇന്ന് രാവിലെ മുതൽ വിശദമായ തിരച്ചിലും ശാസ്ത്രീയ പരിശോധനകളും പുനഃരാരംഭിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയുണ്ടായ സ്‌ഫോടനത്തിൽ 150 മീറ്റർ ചുറ്റളവിൽ മൃതദേഹ ഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. രാത്രിയിൽ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ട തിരച്ചിൽ ഇന്ന് പുലർച്ചെ മുതൽ ഊർജ്ജിതമാക്കി. കാണാതായവർക്കായി സമീപത്തെ കുളത്തിലും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. 13 പേർ […]Read More
