പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാറും സുപ്രിയ സുലെയും

 പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാറും സുപ്രിയ സുലെയും

ന്യൂഡൽഹി:

എൻസിപി (എസ്‌പി) അധ്യക്ഷൻ ശരത് പവാറും വൈസ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. എൻസിപി (എസ്‌പി) എൻഡിഎയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ശരത് പവാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായാണ് വിവരം.

സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങളോട് കേന്ദ്രസർക്കാർ സംവേദനക്ഷമതയോടെ പ്രതികരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ശരത് പവാർ മോദിയോട് അഭ്യർഥിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളെ ജന്തർ മന്തറിലെത്തി കണ്ട് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളെ അടിച്ചമർത്തുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് പവാർ ഓർമിപ്പിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News