സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അടുത്ത 4 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട്

 സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അടുത്ത 4 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട്

BY:Ajith karuvapalli

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ട്. ഇതിന് പുറമെ ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് അടിയന്തര ജാഗ്രത:

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News