തിരുവനന്തപുരം: നഗരത്തിൽ നടന്ന രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ പ്രതികളെ പോലീസ് പിടികൂടി. മ്യൂസിയം, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മ്യൂസിയം പോലീസ് കേസ്: 2026 ഏപ്രിൽ 26-ന് രാത്രി 11.15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ അസഭ്യം പറഞ്ഞ് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലാണ് മ്യൂസിയം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രാജാജി നഗർ സ്വദേശികളായ സുരജ് (24), വിവേക് (30) എന്നിവരാണ് പിടിയിലായത്. പിടിയിലായ സുരജ് മ്യൂസിയം പോലീസ് […]Read More
Tags :Arrest
വട്ടിയൂർക്കാവ്: യുവാവിനെ മർദിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. നവനക്കടവ് ഭാഗത്ത് കലാമേളയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ വട്ടാട്ടുകോണം, പുത്തൻവീട്, നാരായണൻ മകൻ സന്തോഷ് കുമാർ (50) ആണ് പിടിയിലായത്. 2026 മാർച്ച് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവനക്കടവ് ഭാഗത്തെ ക്ഷേത്രത്തിലെ കലാമേളയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന പരാതിക്കാരനെ പ്രതികൾ ചവിട്ടി വീഴ്ത്തുകയും ഇരുമ്പ് വടി കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. തടയാൻ ചെന്ന യുവാക്കളെയും പ്രതികൾ മർദിച്ചു. വട്ടിയൂർക്കാവ്, വഞ്ചിയൂർ പോലീസ് […]Read More
By:Sumeshkrishnan വിഴിഞ്ഞം: ഓട്ടോ സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഞായറവിള സ്വദേശിയായ ഷാനുവിനെ (35) ആക്രമിച്ച കേസിലാണ് നടപടി. ആലറുമൂട് സ്വദേശികളായ ദീപു (22), മുകേഷ് (38), അൽത്താഫ് (27), കോടിയം സ്വദേശി അജിത് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ 4:30-ഓടെ ഞായറവിള ഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. ബിയർ കുപ്പിയും തടിക്കഷണങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഷാനുവിന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി […]Read More
By:Sumeshkrishnan തിരുവല്ല: ഹർത്താൽ ദിനത്തിൽ ചികിത്സയ്ക്കായി പോയ കാൻസർ രോഗിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ സിഎസ്‌ഡിഎസ് നേതാവ് അജിമോൻ ചാലകേരിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കാലടി സ്വദേശിയായ സിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയ സിജുവിനെ അജിമോന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനിടെയാണ് സംഭവം […]Read More
By:Sumeshkrishnan തിരുവനന്തപുരം: തുമ്പയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ ആക്രമിക്കുകയും ചെയ്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ സ്വദേശി അനസ് (21), പൗണ്ട്കടവ് സ്വദേശി അഫ്സൽ (21), അദ്വൈത് (20), അബൂബക്കർ സിദ്ധിഖ് (19) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്. ഏപ്രിൽ 26-ന് വൈകുന്നേരം കുഴിവിള ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ നാട്ടുകാരുമായി വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രതികൾ ഇരുമ്പ് കമ്പി കൊണ്ട് […]Read More
By:Sumeshkrishnan തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ആനയറ സ്വദേശികളായ ശ്രീലാൽ (26), ശംഭു ശർമ്മൻ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 26-ന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മംഗ്ലത്തുകോണം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന ആനയറയിലെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ, ഇയാളെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പഴയകാല വൈരാഗ്യമാണ് […]Read More
BY:SUMESHKRISHNAN തിരുവനന്തപുരം: വിവാഹ സമ്മാനമായി ലഭിച്ച സ്വർണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വഞ്ചിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പൂർ പാൽക്കുളങ്ങര സ്വദേശി ശംഭു ദേവ് (30) ആണ് പിടിയിലായത്. കഴിഞ്ഞ പത്ത് വർഷമായി യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണം വിവിധ ഘട്ടങ്ങളിലായി ഇയാൾ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതും കൂടുതൽ സ്വർണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. യുവതിയെ അസഭ്യം പറയുകയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി […]Read More
TNN WEB TEAM ലക്‌നൗ/കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് അതിസാഹസികമായാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയിഡയിലെ ഒരു ഐടി പാർക്കിന് സമാനമായ ഓഫീസിൽ ഇരുന്ന് […]Read More
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി. രണ്ട് ദിവസം മുൻപാണ് നടി രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടത്തിയ നീക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൊടുപുഴയിൽ വെച്ച് ‘പണി’ എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ […]Read More
കൂത്തുപറമ്പ്: മാലൂർ, തോലമ്പ്ര മേഖലകളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വ്യാജമദ്യ വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവുമായി മാലൂർ കൂവക്കര സ്വദേശി എൻ. വിനോദ്കുമാറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ സി.പി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു ലിറ്റർ വീതം കൊള്ളുന്ന അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത വിനോദ്കുമാറിനെ കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ […]Read More
