തിരുവനന്തപുരം: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗ സംഘം പിടിയിൽ

 തിരുവനന്തപുരം: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗ സംഘം പിടിയിൽ

By:Sumeshkrishnan

തിരുവനന്തപുരം:

തുമ്പയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ ആക്രമിക്കുകയും ചെയ്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ സ്വദേശി അനസ് (21), പൗണ്ട്കടവ് സ്വദേശി അഫ്സൽ (21), അദ്വൈത് (20), അബൂബക്കർ സിദ്ധിഖ് (19) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്.

ഏപ്രിൽ 26-ന് വൈകുന്നേരം കുഴിവിള ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ നാട്ടുകാരുമായി വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രതികൾ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തോക്കും വാളും ചൂണ്ടി പ്രദേശത്ത് ഭീതി പടർത്തിയ ശേഷമാണ് പ്രതികൾ മടങ്ങിയത്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News