തിരുവനന്തപുരം: മാറനല്ലൂരിൽ ട്രെയിനിന് മുന്നിൽ ചാടി ജേണലിസം വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

 തിരുവനന്തപുരം: മാറനല്ലൂരിൽ ട്രെയിനിന് മുന്നിൽ ചാടി ജേണലിസം വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

By:Sumeshkrishnan

തിരുവനന്തപുരം: മാറനല്ലൂരിൽ ജേണലിസം വിദ്യാർത്ഥിയെ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥിയായ ദീപു (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ ട്രെയിനിന് മുന്നിലാണ് യുവാവ് ചാടിയത്.

കഴിഞ്ഞ മാസം നടന്ന ജേണലിസം പരീക്ഷ എഴുതാൻ സാധിക്കാത്തതിനെത്തുടർന്ന് ദീപു കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News