സ്ഥിരം ക്രിമിനൽ പ്രതി കുടപ്പനക്കുന്ന് ശരത് കാപ്പ ചുമത്തി ജയിലിൽ; അറസ്റ്റ് ചെയ്തത് ‘ഓപ്പറേഷൻ ഡാർക്ക് ഹണ്ടി’ന്റെ ഭാഗമായി

 സ്ഥിരം ക്രിമിനൽ പ്രതി കുടപ്പനക്കുന്ന് ശരത് കാപ്പ ചുമത്തി ജയിലിൽ; അറസ്റ്റ് ചെയ്തത് ‘ഓപ്പറേഷൻ ഡാർക്ക് ഹണ്ടി’ന്റെ ഭാഗമായി

BY;TS TVM

തിരുവനന്തപുരം:

തലസ്ഥാന നഗരത്തിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടയെ കാപ്പ (KAAPA) നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന്, ഇരുപ്പുകുഴി ലക്ഷംവീട് കോളനിയിൽ തിരുകോണം വീട്ടിൽ പ്രദീപിന്റെ മകൻ ശരത് @ കണ്ണൻ (19) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം പേരൂർക്കട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പോലീസിന്റെ താക്കീതുകൾ അവഗണിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് കാപ്പ സെക്ഷൻ 3(1) പ്രകാരം നടപടി സ്വീകരിച്ചത്. തിരുവനന്തപുരം സിറ്റി പരിധിയിലെ മണ്ണന്തല, പേട്ട, നേമം എന്നീ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണം, കവർച്ച തുടങ്ങി ഒൻപതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ‘ഓപ്പറേഷൻ ഡാർക്ക് ഹണ്ടി’ന്റെ ഭാഗമായാണ് ഈ നടപടി.

അറസ്റ്റ് ചെയ്ത പ്രതിയെ 2026 നവംബർ 12 വരെ ആറ് മാസക്കാലത്തേക്ക് തടങ്കലിൽ പാർപ്പിക്കും. നഗരത്തിലെ ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News