മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ കായിക അവാർഡ്: അപേക്ഷ ക്ഷണിച്ചു, അവസാന തീയതി മെയ് 23
BY:TS TVM
തിരുവനന്തപുരം:
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2026-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കാണ് അവാർഡിന് അർഹതയുള്ളത്.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് (Full A+), 9 എ പ്ലസ് (9 A+), 8 എ പ്ലസ് (8 A+) എന്നിവ നേടിയ വിദ്യാർത്ഥികൾക്ക് അവാർഡിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ: അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ ഹാജരാക്കേണ്ടതുണ്ട്:
- മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- രക്ഷാകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ്സ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവരങ്ങൾ അടങ്ങിയ പേജ്, വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകർപ്പുകൾ.
- വിദ്യാർത്ഥിയുടെ ആധാർ കാർഡിന്റെയും ബാങ്ക് പാസ്സ് ബുക്കിന്റെയും കോപ്പി.
- പാസ്പോർട്ട് സൈസ് ഫോട്ടോ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രണ്ട് സെറ്റ് അപേക്ഷകൾ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതത് ഫിഷറീസ് ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 23 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2325483 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
