വേളിയിൽ വിനോദസഞ്ചാരികളെ ക്രൂരമായി ആക്രമിച്ച പ്രതി വലിയതുറ പോലീസിന്റെ പിടിയിൽ

 വേളിയിൽ വിനോദസഞ്ചാരികളെ ക്രൂരമായി ആക്രമിച്ച പ്രതി വലിയതുറ പോലീസിന്റെ പിടിയിൽ

BY:TS TVM

തിരുവനന്തപുരം:

വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനായി എത്തിയ കാസർഗോഡ് സ്വദേശികളായ കുടുംബത്തെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് കൊച്ചുകടവ് (TC 80/38) പുതുവൽ പുത്തൻ വീട്ടിൽ പ്രിജുവിന്റെ മകൻ പ്രവീൺ (27) ആണ് അറസ്റ്റിലായത്. വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റ് (RHS) ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പിടിയിലായ പ്രവീൺ.

2026 മേയ് 18-ന് വൈകുന്നേരം 4.00 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വേളി ബീച്ചിൽ കുടുംബസമേതം സമയം ചെലവഴിക്കാനെത്തിയ കാസർഗോഡ് സ്വദേശികളായ വിനോദസഞ്ചാരികളോട് പ്രതി പ്രവീൺ അനാവശ്യമായി വഴക്കുണ്ടാക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതി അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് പരാതിക്കാരിൽ ഒരാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന് വിനോദസഞ്ചാരികൾ വലിയതുറ പോലീസിൽ പരാതി നൽകി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News