ലഹരിവേട്ട ശക്തമാക്കി സിറ്റി പോലീസ്: ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ൽ MDMA യുമായി രണ്ടുപേർ പിടിയിൽ

 ലഹരിവേട്ട ശക്തമാക്കി സിറ്റി പോലീസ്: ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ൽ MDMA യുമായി രണ്ടുപേർ പിടിയിൽ

BY : Habeeb Edapalli

കൊച്ചി:

നഗരത്തിൽ ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി ഇൻഫോപാർക്ക്, തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും വൻ ലഹരിവേട്ട. എറണാകുളം ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) നടത്തിയ പരിശോധനയിലാണ് കാരിയർമാർ ഉൾപ്പെടെ രണ്ടുപേരെ എം.ഡി.എം.എ. (MDMA) യുമായി കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ഒറ്റപ്പാലം കുണ്ടിയിൽ പുളിക്കലത്ത് വീട്ടിൽ സഈദ് സാബിഖ് (27), തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ് (34) എന്നിവരാണ് പിടിയിലായത്.

മിന്നൽ പരിശോധന, പിടിച്ചെടുത്തത് MDMA

കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നുമാണ് സഈദ് സാബിഖിനെ ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 4.650 ഗ്രാം MDMA പോലീസ് കണ്ടെടുത്തു.

തൃക്കാക്കര പടമുകൾ പാലച്ചോട് റോഡിന് സമീപത്തുനിന്ന് പിടിയിലായ ഉനൈസിന്റെ പക്കൽ നിന്നും 11.510 ഗ്രാം MDMA യാണ് കണ്ടെടുത്തത്. കൊച്ചി സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ് ഉനൈസ്. മുൻപ് ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ, ജാമ്യത്തിലിറങ്ങി വെറും 20 ദിവസത്തിനുള്ളിലാണ് വീണ്ടും വൻ ലഹരിശേഖരവുമായി വലയിലാകുന്നത്.

പോലീസ് ഏകോപനം

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ കർശന നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ (DCP) അശ്വതി ജിജി IPS, അരുൺ K. പവിത്രൻ IPS എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T.D. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

നഗരത്തിൽ ലഹരി ശൃംഖലകൾ തകർക്കുന്നതിനായുള്ള തിരച്ചിലും പരിശോധനകളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News