പിതൃസ്‌മരണയിൽ നാട്: സംസ്ഥാനത്തെ ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

 പിതൃസ്‌മരണയിൽ നാട്: സംസ്ഥാനത്തെ ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം:

പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാർഥിച്ച് സംസ്ഥാനത്ത് ഇന്ന് കർക്കടക വാവുബലി. പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് പിതൃബലിക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ഈ ദിവസം ബലി അർപ്പിച്ചാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.

തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലും പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് തിരുവല്ലത്ത് ഒരുക്കിയിട്ടുള്ളത്. പുലർച്ചെ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചതോടെ ആയിരക്കണക്കിന് ഭക്തരാണ് കരമനയാറിന്റെയും കിള്ളി യാറിന്റെയും സംഗമസ്ഥാനത്ത് പിതൃതർപ്പണം നടത്തിയത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പൊലീസ് സന്നാഹവും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും തിരുവല്ലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

അതുപോലെതന്നെ ആലുവ മണപ്പുറത്തും ബലിതർപ്പണം നടത്താനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ആറോടെ തന്നെ മണപ്പുറം പരിസരത്ത് ഭക്തരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പുലർച്ചെ രണ്ടു മുതൽ ഉച്ചയ്ക്ക് മൂന്നുവരെയാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ഇതിനായി പുലർച്ചെ നാലിന് തന്നെ ക്ഷേത്രനട തുറന്നു. ഭക്തർക്കായി 70ൽ അധികം ബലിപ്പുരകളാണ് ഇത്തവണ മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News