ഇന്ത്യ നേപ്പാളിലേക്ക് 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു

 ഇന്ത്യ നേപ്പാളിലേക്ക് 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു

നേപ്പാളിനെ സഹായിക്കാനായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും അയച്ചു

ന്യൂഡൽഹി:

പ്രളയം കനത്ത നാശം വിതച്ച നേപ്പാളിലേക്ക് 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര മരുന്നുകളും അയച്ച് ഇന്ത്യ. താത്കാലിക ഷെൽട്ടറുകൾ, വസ്ത്രങ്ങൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ (C130J) വിമാനത്തിൽ എത്തിച്ചത്.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രളയക്കെടുതി നേരിടുന്ന നേപ്പാളിനും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ച് അനുശോചനം അറിയിക്കുകയും എല്ലാവിധ മാനുഷിക സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു. രസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ പ്രളയത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾക്കായി എംബസികൾ ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News