ഏകമനസ്സോടെ മലയാളി; സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്ദേശമോതി ഇന്ന് പൊന്നിൻ തിരുവോണം

 ഏകമനസ്സോടെ മലയാളി; സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്ദേശമോതി ഇന്ന് പൊന്നിൻ തിരുവോണം

തിരുവനന്തപുരം:

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സമൃദ്ധിയുടെയും പ്രത്യാശയുടെയും സന്ദേശവുമായി വീണ്ടുമൊരു തിരുവോണം കൂടി എത്തിച്ചേർന്നു. ജാതി-മത ചിന്തകൾക്കതീതമായി ലോകമെമ്പാടുമുള്ള മലയാളികൾ സാംസ്കാരിക ഐക്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ തിരുവോണപ്പുലരിയെ വരവേൽക്കുന്നത്. പൂക്കളങ്ങളും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയുമായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനമൊട്ടാകെ ആഘോഷ ലഹരിയിലാണ്.

നഗരങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാണിജ്യ കേന്ദ്രങ്ങളും മാളുകളും തെരുവുകളും ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാണ്. കൊച്ചി നഗരത്തിൽ കാർണിവൽ പ്രതീതി സൃഷ്ടിച്ചുകൊണ്ട് വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. വരും ദിവസങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിട്ടുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News