കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് 8 സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി സതേൺ റെയിൽവേ; ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും

 കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് 8 സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി സതേൺ റെയിൽവേ; ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടിയതായി സതേൺ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് താമ്പരത്തേക്കും ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളാണ് നീട്ടിയത്. ഈ മാസം അവസാനത്തോടെ സർവീസ് പൂർത്തിയാകേണ്ടിയിരുന്ന ട്രെയിനുകളാണിത്.

സർവീസ് നീട്ടിയ സാഹചര്യത്തിൽ ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും.

നീട്ടിയ ട്രെയിനുകളുടെ സമയക്രമവും സർവീസുകളും:

  • 06110 തിരുവനന്തപുരം സെൻട്രൽ – താമ്പരം സ്‌പെഷ്യൽ: നവംബർ 4, 11 (ബുധൻ) – 2 സർവീസുകൾ.
  • 06109 താമ്പരം – തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ: നവംബർ 5, 12 (വ്യാഴം) – 2 സർവീസുകൾ.
  • 06045 ചെന്നൈ എഗ്മോർ – കന്യാകുമാരി സ്‌പെഷ്യൽ: ഒക്ടോബർ 30 മുതൽ നവംബർ 13 വരെയുള്ള വെള്ളിയാഴ്ചകളിൽ – 3 സർവീസുകൾ.
  • 06046 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്‌പെഷ്യൽ: നവംബർ 1 മുതൽ 15 വരെയുള്ള ഞായറാഴ്ചകളിൽ – 3 സർവീസുകൾ.
  • 06017 ചെന്നൈ എഗ്മോർ – കൊല്ലം സ്‌പെഷ്യൽ: നവംബർ 5, 12 (വ്യാഴം) – 2 സർവീസുകൾ.
  • 06018 കൊല്ലം – ചെന്നൈ എഗ്മോർ സ്‌പെഷ്യൽ: നവംബർ 6, 13 (വെള്ളി) – 2 സർവീസുകൾ.
  • 06121 ചെന്നൈ എഗ്മോർ – കൊല്ലം സ്‌പെഷ്യൽ: നവംബർ 7, 14 (ശനി) – 2 സർവീസുകൾ.
  • 06122 കൊല്ലം – ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ: നവംബർ 8, 15 (ഞായർ) – 2 സർവീസുകൾ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News