സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായി

 സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 3,760 രൂപയും ഗ്രാമിന് 470 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില പവന് 92,080 രൂപയും ഗ്രാമിന് 11,510 രൂപയുമായി താഴ്ന്നു.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ പവന് 1,880 രൂപയുടെ കുറവുണ്ടായതിന് പിന്നാലെയാണ് ഇന്ന് ഒറ്റയടിക്ക് 3,760 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വിവാഹ ആവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ വിലവിവരക്കണക്കുകൾ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News