നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; നവംബർ 30 വരെ അപേക്ഷിക്കാം

കൊച്ചി: എറണാകുളം ജില്ലാ നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 15 തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://careers.nam.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്.
ഒഴിവുള്ള തസ്തികകൾ:
- തെറാപ്പിസ്റ്റ് (സ്ത്രീ, പുരുഷൻ)
- ഫാർമസിസ്റ്റ് (ഹോമിയോപ്പതി)
- യോഗ ഇൻസ്ട്രക്ടർ
- ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- നേഴ്‌സിംഗ് അസിസ്റ്റൻ്റ്
- യോഗ ഡെമോൺസ്ട്രേറ്റർ
- അറ്റൻഡർ
- സാനിറ്റേഷൻ വർക്കർ
- ആയുർവേദ ഫാർമസിസ്റ്റ്
- മൾട്ടിപർപ്പസ് വർക്കർ
- മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ
- ഫിസിയോതെറാപ്പിസ്റ്റ്
- മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്)
- മൾട്ടി പർപ്പസ് വർക്കർ (ഓസ്റ്റിയോ ആർത്രൈറ്റിസ് ആൻഡ് മസ്കലോസ്കെലിറ്റൽ)
- മൾട്ടിപർപ്പസ് വർക്കർ (കാരുണ്യ)
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 0484-2919133 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
