News
തുണിയൊക്കെ പിച്ചിക്കീറി, കുട്ടികളെയും ബൂട്ടിട്ട് ചവിട്ടി’; യുഡിഎഫ് അധികാരമേറ്റെടുത്ത് 48 മണിക്കൂറിൽ പൊലീസ്
കൊച്ചി: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി വെറും 48 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ ക്രൂരമായ പൊലീസ് അതിക്രമം. എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ കുടിയൊഴിപ്പിക്കൽ നടപടിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും മാരകമായ അസുഖബാധിതരെയുമടക്കം പൊലീസ് തല്ലിച്ചതച്ചു. എന്നാൽ, സിപിഐ എം നേതൃത്വത്തിൽ പ്രദേശവാസികൾ ഒന്നിച്ച് നടത്തിയ ശക്തമായ പ്രതിരോധത്തെ തുടർന്ന് ഒടുവിൽ പൊലീസിന് നടപടികൾ നിർത്തിവെച്ച് പിന്മാറേണ്ടിവന്നു. “പുരുഷപൊലീസുകാർ സ്ത്രീകളെയും കുട്ടികളെയുമടക്കം ബൂട്ടിട്ട് ചവിട്ടി. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കുകയും വസ്ത്രങ്ങൾ പിച്ചിക്കീറുകയും ചെയ്തു. ഹൃദ്രോഗികളായ പ്രായമായവരെപ്പോലും പൊലീസ് […]Read More
