പെരുവന്താനത്ത് കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; യാത്രക്കാരന് പരിക്ക്, ഒഴിവായത് വൻ ദുരന്തം

 പെരുവന്താനത്ത് കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; യാത്രക്കാരന് പരിക്ക്, ഒഴിവായത് വൻ ദുരന്തം

പ്രതീകാത്മക AI ചിത്രം

BY: GIJO PALA

തൊടുപുഴ:

ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് വന്‍ ദുരന്തം ഒഴിവാക്കിയ അപകടം ഉണ്ടായത്.

കുമളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബസിന്റെ വശത്തേക്കാണ് വലിയ പാറക്കല്ല് ഉരുണ്ടു വീണത്. അപകടസമയത്ത് അമ്പതോളം യാത്രക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു. പാറക്കല്ല് വീണതിനെത്തുടര്‍ന്ന് ബസിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ഇയാളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായതിനാല്‍ വലിയൊരു അപകടസാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News