കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോതമംഗലം സ്വദേശിയായ 73കാരിക്ക് ദാരുണാന്ത്യം

 കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോതമംഗലം സ്വദേശിയായ 73കാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മക AI ചിത്രം

BY:TS TVM

കൊച്ചി:

സംസ്ഥാനത്ത് ഭീതിയുണർത്തി വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം റിപ്പോർട്ട് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 15-ാം തീയതിയായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായിരുന്നു അന്തരിച്ച ഏലിയാമ്മ. ജോലിയുടെ ഭാഗമായോ അല്ലാതെയോ ഇവർ സമീപത്തെ കനാലുകളിലോ മറ്റ് മലിനജല സ്രോതസ്സുകളിലോ ഇറങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂക്കിലെ നേർത്ത തൊലിയിലൂടെ മസ്തിഷ്കത്തിലേക്ക് അതിക്രമിച്ചു കയറുന്ന അമീബകളാണ് ഈ മാരക രോഗത്തിന് കാരണമാകുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മലിനജലത്തിലും കുളങ്ങളിലും ഇറങ്ങുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News