News

നവീൻ ബാബുവിന്റെ അനുഭവം ഒരു ഉദ്യോ​ഗസ്ഥനും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നവീൻ ബാബുവിന്റെ അനുഭവം ഒരു ഉദ്യോ​ഗസ്ഥനും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മനുഷ്യ സ്നേഹവും സാമൂഹിക പ്രതിബന്ധതയും മുഖമുദ്രയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.Read More

News പാലക്കാട്

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (DMK) പിൻവലിച്ചു. ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന വിഷയത്തിൽ ഇനി ഒരു ചർച്ചയ്ക്ക് തന്നെ ഇല്ലെന്നും വ്യക്തമാക്കിയ അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ അപമാനിച്ചെന്നും കുറ്റപ്പെടുത്തി.  പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ വേദിയിൽ പറഞ്ഞു. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചത്. വയനാട് രാഹുൽ ഗാന്ധി […]Read More

News

മോദി, ഷി ജിങ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണത്തിന് ഊന്നല്‍

ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചെപ്പടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പരസ്പരവിശ്വാസവും പരസ്പരബഹുമാനമാണ് സഹകരണത്തിന് അടിത്തറയാകേണ്ടതെന്നും മോദി വ്യക്തമാക്കി. ഇന്ത്യാ – ചൈന അതിര്‍ത്തി ധാരണ ചര്‍ച്ചയില്‍ മോദി സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി. അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി […]Read More

News

ഒക്ടോബറിലെ ക്ഷേമ പെൻഷൻ ഈയാഴ്ച നൽകും

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് 1600 രൂപവീതം ഈയാഴ്ച ലഭിക്കും. 26.62 ലക്ഷംപേരുടെ അക്കൗണ്ടിൽ തുകയെത്തും. ബാക്കി 35.38 ലക്ഷംപേർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. ആകെ 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. സാമ്പത്തികപ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷനുള്ള പണത്തിന്റെ 98 ശതമാനവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര വിഹിതത്തിൽ 2023 ജൂലൈ മുതലുമുള്ള 375.57 കോടി രൂപ സെപ്തംബർ വരെ കുടിശ്ശികയുമാണ്.Read More

News

എന്റെ ഭൂമി ഒരു കുടക്കീഴിൽ

തിരുവനന്തപുരം:എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ” എന്റെ ഭൂമി”സംയോജിത പോർട്ടലിന്റെ സoസ്ഥാന ഉദ്ഘാടനം ചെവ്വാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. റവന്യു,രജിസ്ട്രേഷൻ,സർവേ വകുപ്പുകൾ ചേർന്നാണ് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്. ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീമ്യൂട്ടേഷൻ സ്കെച്ച്,ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ […]Read More

News

ടൈറ്റൻ സ്റ്റെല്ലർ 2.0 വിപണിയിൽ

കൊച്ചി:ഇന്ത്യൻ വാച്ച് ബ്രാൻഡായ ടൈറ്റൻ പുതിയ സ്റ്റെല്ലർ 2.0 വാച്ച് ശേഖരം പുറത്തിറക്കി. വാച്ച് നിർമാണ വൈദഗ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ് ഈ വാച്ചുകളെന്നും ഓപ്പൺ ഹാർട്ട്, മൾട്ടി ഫങ്ഷൻ,സൺമൂൺ, മൂൺ ഫെയ്സ് തുടങ്ങിയ ടൈറ്റന്റേതു മാത്രമായ ഓട്ടോമാറ്റിക് സവിശേഷതകൾ ഈ വാച്ചുകൾക്ക് സമാനതകളില്ലാത്ത കൃത്യത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. വില 10,195 രൂപയിൽ തുടങ്ങുന്നു.ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in ലും ലഭ്യമാണ്.Read More

News

രാജ്യത്തെ CRPF സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ […]Read More

News

സൂര്യ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി: രമേശ് ചെന്നിത്തല

ഒക്ടോബർ 21 ന് ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണ് നടൻ സൂര്യയെ കോൺഗ്രസ് നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്. വിമാനത്താവളത്തിൽ വെച്ചെടുത്ത രണ്ട് ഫോട്ടോകൾ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. ജയ് ഭീം ചിത്രത്തെ അഭിനന്ദിച്ച ചെന്നിത്തല നടൻ്റെ സാമൂഹിക പ്രതിപദ്ധതയും  അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. ജയ്ഭീമിലെ പ്രകടനം മാത്രം മതി സൂര്യയുടെ സമർപ്പണത്തെ അടയാളപ്പെടുത്താനെന്നും ചെന്നിത്തല കുറിച്ചു.Read More

News കണ്ണൂർ

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. നവീൻ ബാബു മരണപ്പെടുന്നതിന് മുൻപ് അവസാന സന്ദേശമയച്ചത് കണ്ണൂർ കളക്‌ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾ ആണ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെ 4.58നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ. സന്ദേശം രാവിലെ ആറുമണിയോടെ മാത്രമായിരുന്നു […]Read More

Travancore Noble News