എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയിലേക്ക് കടന്നുവന്നതെന്നും അവരെ ക്ഷണിച്ചതായി അറിയില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു. ദിവ്യയുടെ പ്രസംഗത്തിനുശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും ജീവനക്കാർ നൽകിയ മൊഴിയിൽ പറയുന്നു. “ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. മറുപടി പ്രസംഗം എഡിഎം […]Read More
ശബരിമല:ശബരിമല മേൽശാന്തിയായി കൊല്ലം ശക്തി കുളങ്ങര സ്വദേശി എസ് അരുൺ കുമാർ നമ്പൂതിരിയേയും, മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് ഒളവണ്ണ സ്വദേശി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. സന്നിധാനത്ത് വ്യാഴാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.കൊല്ലം ശക്തികുളങ്ങര തോട്ടത്തിൽമഠം നാരായണീയം കുടുംബാംഗമാണ് അരുൺ കുമാർ. കോഴിക്കോട് ഇളവണ്ണ തിരുമംഗലത്ത് ഇല്ലം കുടുംബാംഗമാണ് വാസുദേവൻ നമ്പൂതിരി. വൃശ്ചികം ഒന്നിന് നിയുക്ത മേൽശാന്തിമാർ സന്നിധാനത്ത് ചുമതലയേൽക്കും.Read More
തിരുവനന്തപുരം:പരീക്കുട്ടിയെ കാണാൻ കറുത്തമ്മയെത്തി. തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു നടി ഷീല കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിലെത്തിയതു്. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിച്ചു.ഒന്നിച്ചഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും അവർ പങ്കുവച്ചു. ശംഖുംമുഖം തീരത്തിലൂടെ നടന്നു പോകുമ്പോൾ മധുവിനെ തിരിച്ചറിഞ്ഞ ഒരു സ്ത്രീ ഓടിയടുത്തെത്തി മോനെ പരീക്കുട്ടി എന്നുവിളിച്ചത് വലിയൊരു അദ്ദേഹം ഷീലയോട് പറഞ്ഞു. ജനമനസുകളിൽ പരീക്കുട്ടിയും കറുത്തമ്മയും ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നുള്ള അനുഭവം തന്നെ ആശ്ചര്യപ്പെടുത്തിയതായും മധു പറഞ്ഞു. അടുത്തിടെയായിരുന്നു മധുവിന്റെ പിറന്നാൾ.Read More
ന്യൂഡൽഹി:സുപ്രീംകോടതിയുടെ 51- മത് ചീഫ് ജസ്റ്റിസായി സഞ്ജീവ ഖന്നയെ ശുപാർശ ചെയതു.നവംബർ 10 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 2025 മേയ് 13 ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന ആറു മാസത്തിലേറെ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും,ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടന […]Read More
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉത്തരവിട്ട ഹമാസ് മേധാവി യഹ്യ സിൻവാൻ ഒരു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു, വാർത്തകൾ പരിശോധിക്കാൻ അതിൻ്റെ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കുന്നു. 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണം മിഡിൽ ഈസ്റ്റിനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. “ഗസ്സ മുനമ്പിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചു. ഭീകരരിൽ ഒരാൾ യഹ്യ സിൻവാർ ആയിരിക്കാനുള്ള സാധ്യത ഐഡിഎഫ് പരിശോധിക്കുന്നു. ഈ ഘട്ടത്തിൽ, […]Read More
പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ കുറിപ്പ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ […]Read More
തിരുവനന്തപുരം :- ആദ്യകാല ചലച്ചിത്ര അഭിനേത്രി കോമള മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (96)അന്തരിച്ചു.നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംപ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ […]Read More
പത്തനംതിട്ട:ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.പ്രതിദിന ബുക്കിങ് 70,000 ആയി ക്രമീകരിച്ചു. ബാക്കി 10,000 പേരെ നേരിട്ടുള്ള ബുക്കിങ്ങിലൂടെ പ്രവേശിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കും.ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.Read More
തിരുവനന്തപുരം:കണ്ണൂർ മാലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കിടയിൽ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് ചികിത്സയിൽ കഴിയവേ മരിച്ച വിദ്യാർഥി ആദർശിന്റെ കുടംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.Read More
ശ്രീനഗർ:ആറ് വർഷത്തെ ഇടവേളയുക്കുശേഷം ജമ്മു കാശ്മീരിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള നയിക്കുന്ന മന്ത്രിസഭയിൽ മൊത്തം ആറു പേരാണ്. ബിജെപി സംസ്ഥാനപ്രസിഡന്റ് രവീന്ദ്രർ റൈനയെ പരാജയപ്പെടുത്തിയ സുരീന്ദർ സിങ് ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കി.ജമ്മു മേഖലയിൽ നിന്നും കാശ്മീർ മേഖലയിൽ നിന്ന് മൂന്ന് അംഗം വീതമുണ്ട്. സക്കീന ഇട്ടൂ മന്ത്രിസഭയിലെ ഏക വനിതയായി.ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുന്നതുവരെ അധികാരം കയ്യാളി ല്ലെന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നില്ല. 90 അംഗ സഭയിൽ […]Read More
