ന്യൂഡൽഹി:വായു മലിനീകരണം രൂക്ഷമാക്കുന്ന “വൈക്കോൾ കത്തിക്കൽ “തടയാത്ത ഹരിയാന,പഞ്ചാബ് സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ 23 ന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. വൈക്കോൽ കത്തിക്കൽ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് 2021ൽ നിർദ്ദേശം നൽകിയിരുന്നു. ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.Read More
പാലക്കാട് സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം വന്നു. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.Read More
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ (17/10/2024) വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. […]Read More
പിവി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്. ഷാജന്‍സ് സ്‌കറിയ നല്‍കിയ പരാതിയില്‍ എരുമേലി പൊലീസാണ് കേസ് എടുത്തത്. സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണു കേസ്. മറുനാടന്‍ മലയാളിയുടെ യൂട്യൂബ് വാര്‍ത്തകള്‍ എഡിറ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധം ഇത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നും പരാതിയുണ്ട്.Read More
തിരുവനന്തപുരം:നവരാത്രി പൂജകളിൽ പങ്കെടുക്കാൻ പത്മനാഭപുരത്തു നിന്നെത്തിച്ച വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. ഒമ്പത് ദിവസത്തെ പൂജകൾക്കും ഒരു ദിവസത്തെ നല്ലിരുപ്പിനും ശേഷമാണ് സരസ്വതി ദേവി, വേളിമല കുമാര സ്വാമി, മുന്നൂറ്റി നങ്ക വിഗ്രഹങ്ങൾ മടക്ക യാത്ര ആരംഭിച്ചതു്. ബുധനാഴ്ച പത്മനാഭപുരത്തെത്തുന്ന വിഗ്രഹങ്ങൾ മാതൃ ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ചൊവ്വാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിൽ നിന്ന് തേവാരക്കെട്ട് സരസ്വതി ദേവിയെയും, ആര്യശാലയിൽ നിന്നും കുമാരസ്വാമിയേയും, ചെന്തിട്ട ക്ഷേത്രത്തിൽ നിന്നും മുന്നൂറ്റി നങ്കയെയും പല്ലക്കിൽ എഴുന്നള്ളിച്ച് കിള്ളിപ്പാലത്ത് മൂന്നു വിഗ്രഹങ്ങളും സംഗമിച്ചു. കേരള-തമിഴ്നാട് […]Read More
ന്യൂഡൽഹി:വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബർ 23 ന് വോട്ടെണ്ണും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും,റായ് ബറേലിയിലും ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എംഎൽഎ യായിരുന്ന കെ രാധാകൃഷ്ണനും, പാലക്കാട് എംഎൽഎ യായിരുന്ന ഷാഫി പറമ്പിലും പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്ന് സ്ഥലത്തും കോൺഗ്രസിന്റെ സ്ഥാനാർഥികളായി പ്രിയങ്കാ ഗാന്ധിയും, […]Read More
കൊച്ചി:സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് കോഴിക്കോട് വേദിയാകും. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ച് പോരാട്ടങ്ങൾക്കാണ് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയം ആഥിത്യമരുളുക. മുൻചാമ്പ്യൻമാരായ റെയിൽവേസ്, പുതുച്ചേരി, ലക്ഷദ്വീപ് ടീമുകളാണ് കേരളത്തിനൊപ്പം ഫൈനൽ റൗണ്ടിനായി മത്സരിക്കുന്നതു്. നവംബർ 20 നുശേഷം കളി നടത്താനാണ് കേരള ഫുട്ബോൾ അസോസിയേഷന്റെ നീക്കം. സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ ലീഗ് കേരള നവംബർ പത്തിനാണ് അവസാനിക്കുന്നതു്. ഡിസംബറിൽ ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് സന്തോഷ് ട്രോഫി മത്സരം.ഏഴുവട്ടം ജേതാക്കളായ കേരള ടീം കഴിഞ്ഞ […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ് ബുധനാഴ്‌ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ഹോട്ടലുകൾ, മറ്റ് ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.Read More
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്ക ഗാന്ധിയെത്തുന്നു എന്നതാണ് ശ്രദ്ധേയം. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ആയതിനാൽ തന്നെ വയനാട് ഇത്തവണയും ദേശീയ ശ്രദ്ധയാകർഷിക്കും. ഷാഫി പറമ്പിലിൻ്റെ വിശ്വസ്തനും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ […]Read More
എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ. എഡിജിപി പി വിജയന് കരിപ്പൂരിലെ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് എം ആർ അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡി.ജി.പിക്ക് നൽകിയ മൊഴിയുടെ വിവരങ്ങളുള്ളത്. സുജിത് ദാസ് അറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്ന് അജിത് കുമാറിന്റെ മൊഴിയിൽ പറയുന്നു. സുജിത് ദാസ് തന്നോട് നേരിട്ട് […]Read More
