മലപ്പുറം: മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
ദുബായ്:75 വർഷത്തിനിടെ യുഎഇയിലുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം താറുമാറായി.നൂറുകണക്കിനാളുകൾ ഫ്ളാറ്റുകളിലും വീടുകളിലും കുടുങ്ങി ഒറ്റപ്പെട്ട നിലയിലാണ്. അൽ ഐനിൽ 24 മണിക്കൂറിൽ 254.8 മില്ലിമീറ്റർ മഴയാണ് പെയ്തത്. മിക്ക എമിറേറ്റുകളിലും പ്രധാനഹൈവേകളടക്കം വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രിവരെയുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള 18 വിമാന സർവീസുകളും റദ്ദാക്കി.Read More
മലപ്പുറം: കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ കോൺഗ്രസ്സ് പാർട്ടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിതെന്നും പിണറായി ചോദിച്ചു. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണെന്നും മുഖ്യമന്ത്രി […]Read More
ന്യൂഡൽഹി:ഏപ്രിൽ 19ന് ആദ്യ ഘട്ട പോളിങ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 4620 കോടി രൂപയും മറ്റു വസ്തുക്കളും. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് ഒന്നിനു ശേഷം ദിവസവും 100 കോടി എന്ന നിരക്കിലാണ് പണം പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ വാർത്താ ക്കുറിപ്പിറക്കി. പിടിച്ചെടുത്തതിൽ 45 ശതമാനവും മദ്യവും മയക്കുമരുന്നുമാണ്. 395.39 കോടി രൂപ പണമായി പിടിച്ചെടുത്തപ്പോൾ മയക്കുമരുന്ന് 2068. 85 കോടി മൂല്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഫെബ്രുവരി, […]Read More
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ അനധികൃതപ്രചാരണം നടത്തുന്നതായി കണക്കാക്കി ശിക്ഷാ നടപടി സ്വീകരിക്കും.പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങുടേയും വിശദവിവരങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകി അനുമതി വാങ്ങണം. രജിസ്ട്രേഷൻ നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്നപ്രദേശം എന്നിവ അനുമതിയിലുണ്ടാകും. അനുമതിപത്രത്തിന്റെ അസ്സൽ വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിക്കണം. വാഹനങ്ങളുടെ വിശദ വിവരം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരേയും അറിയിക്കണം. […]Read More
തിരുവനന്തപുരം:യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തിങ്കളാഴ്ച മുതൽ തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറിന് കോഴിക്കോട്ട് പൊതു സമ്മേളത്തിൽ രാഹുൽ പങ്കെടുത്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലും, മൂന്നു മണിക്ക് പാലക്കാട്ടും അഞ്ചു മണിക്ക് കോട്ടയത്തും പ്രചാരണവേദികളിൽ പങ്കെടുക്കും. 22-ാം തീയതി തിരുവനന്തപുരത്തെത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നാളെ 10 മണിക്ക് തിരുവനന്തപുരത്ത് സംസാരിക്കും.Read More
കൊച്ചി :തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി. ഇതിനുള്ളില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല, കുത്തു വിളക്ക് മാത്രമാകാം. ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആനയുടെ ഫിറ്റ്നസ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഉറപ്പുവരുത്തണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് കാഴ്ച ശക്തിയില്ലെന്നും, ഈ ആനയ്ക്ക് എങ്ങനെയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും കോടതി ചോദിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കില്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി […]Read More
ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കേണ്ടത് അത്യാവശമാണ്. കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നണ് പ്രകാശ് കാരാട്ട് .രാജ്യത്തെ ജനാധിപത്യ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. സംസ്ഥാനത്ത് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ നിയമവിരുദ്ധമായി കടന്നുകയറുന്നു. ഏത് സാമ്പത്തിക കേസ് വന്നാലും ഇഡി കടന്നുവരുന്നു. അത് നിയമ വിരുദ്ധമാണ്. എന്ത് സാമ്പത്തിക ആരോപണം വന്നാലും. അവിടേക്കൊക്കെ കേന്ദ്ര ഏജൻസി വരുന്നു. സിബിഐ വരേണ്ട കേസുകളിൽ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടിയതിനെത്തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടികളുമായി സംസ്ഥാന സർക്കാർ. മുൻകൂട്ടി അനുവദിച്ചതിനു പുറമെ പൊതുമേഖലാ സ്ഥാപനമായ എൻടിപിസി വഴി 180 മെഗാവാട്ട് കൂടി സംസ്ഥാനം വാങ്ങും. യൂണിറ്റിന് 5.45 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നതു്.ഇതിനു പുറമെ ഹിമാചൽപ്രദേശിൽ നിന്ന് ഈ മാസം 7.43രു പ നിരക്കിൽ 25 മെഗാവാട്ടും മേയിൽ 50 മെഗാവാട്ടും വാങ്ങും. ജൂണിലേക്ക് 500 മെഗാവാട്ടിന് ടെൻഡർ വിളിച്ചിരുന്നു. റെഗുലേറ്ററി കമ്മീഷനാണ് ടെൻഡറുകൾക്ക് അനുമതി നൽകേണ്ടതു്.കൂടംകുളം നിലയത്തിലെ അറ്റകുറ്റ പണികൾ ഈ […]Read More
ന്യുഡൽഹി:പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നേതൃസ്ഥാനം( ചീഫ് ഡി മിഷൻ) ഒഴിഞ്ഞതായി ബോക്സിം താരം എം സി മേരികോം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി പറയുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു. പാരീസിൽ ജൂലൈയിൽ തുടങ്ങുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ചുതല മാർച്ചിലാണ് പ്രഖ്യാപിച്ചിരുന്നത്. മേരികോമിന്റെ രാജി സ്വീകരിക്കുന്നതായി ഉഷ പറഞ്ഞു. പുതിയ ചീഫ് ഡി മിഷനെ ഉടൻ തീരുമാനിക്കുമെന്ന് ഉഷ പ്രസ്താവിച്ചു.Read More
