പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് പൊള്ളലേറ്റ് മരിച്ചത്. മക്കളായ നിഖ (12), നിവേദ (8) എന്നിവർക്കും പൊള്ളലേറ്റു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ വച്ചാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവുമായി തർക്കമുണ്ടാകുകയും തുടർന്ന് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി സംബന്ധമായി വടകരയിൽ താമസിക്കുന്ന പ്രദീപ് രണ്ട് മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളൂ.Read More
കേരള മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം 2024)ഇതുവരെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ അധിഷ്ഠിത (സിബിടി)ഓൺലൈൻ പരീക്ഷയാണ് ഇപ്രാശ്യം നടത്തുന്നത്. സി-ഡിറ്റിനാണ് പരീക്ഷാ ചുമതല. ജൂൺ ഒന്നു മുതൽ ഒമ്പതുവരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. കേരളത്തിന് പുറത്ത് ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളതു്. വിവരങ്ങൾക്ക്:www.cee.kerala.gov.in.Read More
കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി. കേരള പൊലീസിൽ നിന്ന് ഫയലുകൾ ഏറ്റുവാങ്ങി. മൊഴിയെടുക്കാനായി സിദ്ധാർഥന്റെ പിതാവിനോട് ചൊവ്വാഴ്ച പൂക്കോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുമായും കേസന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തി. വൈത്തിരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം. കേസന്വേഷണം സിബിഐ ഏറ്റെടുക്കാൻ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.Read More
ഷില്ലോങ്:1891 ൽ ജൂബിലി ക്ലബ് എന്ന പേരിൽ രൂപം കൊണ്ട കൊൽക്കത്ത മുഹമ്മദൻസ് ഐ ലീഗ് ഫുട്ട്ബോൾ കിരീടം ചൂടി.ഷില്ലോങ് ലജോങ്ങിനെ അവരുടെ തട്ടകത്തിൽ 2-1 ന് കീഴടക്കിയാണ് കിരീടം ഉറപ്പാക്കിയത്. ഇരുപത്തിമൂന്ന് കളിയിൽ 15 ജയവും ഏഴ് സമനിലയും ഒരു തോൽവിയും നേടിയ മുഹമ്മദൻസിന് 52 പോയിന്റുണ്ട്.ലജോങ്ങിനെതിരെ ഇറങ്ങുമ്പോൾ മുഹമ്മദൻസിന് സമനില മതിയായിരുന്നു. 47-ാം സെക്കന്റിൽ അർജന്റീനക്കാരൻ അലെക്സിസ് ഗോമെസ് സ്വന്തം ഏരിയയിൽനിന്ന് തൊട്ടുത്തുവിട്ട പന്ത് ലജോങ് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. വിട്ടു കൊടുക്കാതെ […]Read More
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ രണ്ടു ഗഡു കൂടി വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞമാസം ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, മസ്റ്ററിൽ നടത്തിയ മുഴുവൻ പേർക്കും ക്ഷേമ പെൻഷൻ ലഭിക്കുന്നതായിരിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇവർക്ക് കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടങ്ങിയ പശ്ചാത്തലത്തിലാണ് കേരളം ഈ തുക മുൻകൂറായി നൽകുന്നത്.Read More
കണ്ണൂർ: പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന് 4 സിപിഎമ്മുകാർ അറസ്റ്റിൽ. പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേരാണ് അറസ്റ്റിലായത്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പിടിയിലായവർ പാർട്ടി സഖാക്കളെ മർദിച്ച കേസിലെ പ്രതികളാണെന്നും ഇവരെ […]Read More
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായ കാര്യങ്ങൾ വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നിയമപരമായല്ലാത്ത എല്ലാം നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി.സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടാണ് ആദ്യനികുതി […]Read More
വാഷിങ്ടൺ:കാർ, സ്മാർട്ട് വാച്ച് ഡിസ്പ്ലേ പ്രോജക്ടുകൾ നിർത്തലാക്കുന്നതായി ബന്ധപ്പെട്ട് കാലിഫോർണിയയിൽ 600ലധികം ജീവനക്കാരെ പിരിച്ചു വിട്ട് ടെക് ഭീമൻ ആപ്പിൾ. ഇതിൽ 371പേർ കാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് കാലിഫോർണിയ സർക്കാരിന് നൽകിയ കണക്കിൽ പറയുന്നു. 87 പേർ സ്മാർട് വാച്ച് ഡിസ്പ്ലേ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നാണ് വിവരം. മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടില്ല.Read More
ടൊറന്റോ:ലോക ചെസ് ചാമ്പ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ആദ്യറൗണ്ടിലെ നാലു കളിയും സമനിലയിൽ അവസാനിച്ചു.ഇന്ത്യയുടെ ഡി ഗുകേഷും, വിദിത് ഗുജറാത്തിയും 21 നീക്കത്തിൽ സമനിലയ്ക്ക് സമ്മതിച്ചു. ആർ പ്രഗ്‌നാനന്ദയും ഫ്രാൻസിന്റെ അലിറെ സ ഫിറൗസ് ജയും 39 നീക്കത്തിൽ കൈ കൊടുത്ത് പിരിഞ്ഞു. അമേരിക്കൻ ഫാബിയാനോ കരുവാനയും ഗികാരുനകാമുറയും 41 നീക്കത്തിനൊടുവിലാണ് സമനിലയായത്. നിലവിലെ റണ്ണറപ്പ് നിപോം നിഷിയെ അസർബെയ്ജാന്റെ നിജാത് അബസേവ് 34 നീക്കത്തിൽ തളച്ചു.Read More
വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണം :ഡൽഹി ഹൈകോടതി
ശാരീരിക ബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണമെന്നും കോടതി പറഞ്ഞു. ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനൂപ് കുമാര്‍ മെന്ദിരത്തയുടെ നിരീക്ഷണങ്ങൾ. ‘അനന്തരഫലം പൂര്‍ണമായി മനസിലാക്കിയ ശേഷം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ യുക്തിസഹമായ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍, പുരുഷന്‍ തെറ്റിദ്ധരിപ്പിച്ചാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയതെന്ന് പറയാനാകില്ല. അല്ലെങ്കില്‍, പാലിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു വ്യാജവാഗ്ദാനം നല്‍കിയാണ് […]Read More
