News

കെജ്‌രിവാളിന് തിരിച്ചടി; ഏപ്രിൽ 1 വരെ അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ

കെജ്‌രിവാളിന് റവന്യു കോടതിയില്‍ തിരിച്ചടി. നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി.ഏപ്രിൽ 1 വരെ അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ഡൽഹി റൗസ് അവന്യൂ കോടതിയില്‍ കെജ്‌രിവാളിനെ ഹാജരാക്കിയത്. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു.Read More

News

മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. നാളെ സമാധാന യോഗം വിളിക്കും.Read More

News

വെന്തുരുകി കേരളം, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കാസർ​ഗോഡ്, കോഴിക്കാട്,പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 27 മുതൽ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും […]Read More

News

വര്‍ക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല : വർക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ  മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഓവിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അഞ്ചൽ സ്വദേശി അഖിലി (21) നെയാണ് കാണാതായത്. ഇന്നലെ രാത്രി 7.15-ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലിൽ കാണാതാകുകയായിരുന്നു .മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.Read More

News

മാസപ്പടി കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു

മാസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി. കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് […]Read More

Education News

പൈലറ്റാകാം

      തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷനിൽ ഇൻസ്ട്രുമെന്റ് റേറ്റിങ്ങോടെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ അവസരമുണ്ട്. സിംഗിൾ, മൾട്ടി എൻജിൻ എയർക്രാഫ്റ്റുകൾ പറത്താനാവാശ്യമായ പരിശീലനമാണ് ലഭിക്കുക. മൂന്നു വർഷമാണ് കോഴ്സ്. പ്ലസ്ടു പരീക്ഷ അമ്പത് ശതമാനം മാർക്കോടെ വിജയിക്കണം. മാത്തമാറ്റിക് സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. സിംഗിൽ എഞ്ചിൻ പരിശീലനത്തിന് 28.7 ലക്ഷം രൂപയാണ് ഫീസ്. മൾട്ടി എഞ്ചിൻ പരിശീലനത്തിന് ആറ് ലക്ഷത്തോളം രൂപ […]Read More

Education News

മധ്യവേനൽ അവധി 28 മുതൽ

     കേരള സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും മധ്യവേനൽ അവധി മാർച്ച് 28 മുതൽ ജൂൺ രണ്ടു വരെ ആയിരിക്കും. മധ്യ വേനൽ അവധി കഴിഞ്ഞ് ജൂൺ മുന്നിന് കോളേജുകൾ തുറക്കും.Read More

News

അദാനി ബിജെപിക്ക് 42.4 കോടി നൽകി

ന്യൂഡൽഹി:      അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നാല് കമ്പനിയിൽ നിന്നായി ബിജെപി യ്ക്ക് ലഭിച്ചത് 42.4 കോടി രൂപ. ഏപ്രിൽ 2019 മുതൽ നവംബർ 2023 വരെയുള്ള കാലയളവിലായി ഈ നാല് കമ്പനികൾ എസ്ബിഐയിൽ നിന്ന് വാങ്ങിയത് 55.4 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. ഇതിൽ എട്ടുകോടി രൂപയുടെ ബോണ്ട് കോൺഗ്രസിനും അഞ്ചു കോടിയുടെ ബോണ്ട് ബിആർഎസിനും ലഭിച്ചു. ശേഷിച്ച ബോണ്ട് തുക ബിജെപി വാങ്ങി. ആദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെൽസ്പൺ ഗ്രൂപ്പിന്റെ മൂന്ന് ഉപകമ്പനികളാണ് 55 […]Read More

News

വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ടു കാണാതായി

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ടു കാണാതായി.  സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ അഞ്ചൽ സ്വദേശി അഖിൽ (21) നെയാണ് കാണാതായത്. രാത്രി 7 .15 ഓടെയാണ് അപകടം. നാല് പേര് അടങ്ങുന്ന സംഘമായാണ് ഇവര്‍ വര്‍ക്കലയിലെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് കാണാതായ അഖില്‍. ഫയർഫോഴ്‌സ് , പൊലീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ആയതിനാൽ തിരച്ചിൽ സംവിധാനങ്ങൾ അപര്യപ്തമാണ്. കോസ്റ്റൽ പൊലീസ് കടലിൽ തെരച്ചിൽ നടത്തുന്നുണ്ട്.Read More

Travancore Noble News