Cinema

ഷൈൻ ടോം ചാക്കോ, ദർശനാ നായർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ ഒപ്പീസ് ‘

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.കോപ്പയിലെ കൊടുങ്കാറ്റ്’ അലർട്ട് 24 X7എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.: ലോകപ്രശസ്ത ഫാഷൻ ഇവൻ്റ് ദുബായ് ഫാഷൻ ലീഗിൻ്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ .ആകർഷൻ എൻ്റെ ർടൈൻമെൻ്റ്പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ‘ പ്രദ്യുമന കൊളേഗൽ (ഹൈദ്രാബാദ്) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്.ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ […]Read More

News തൊഴിൽ വാർത്ത

ഇഗ്നോയിൽ 102 ഒഴിവ്, സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 102 ഒഴിവുണ്ട്. ജൂനിയർ അസിസ്‌റ്റന്റ് കം ടൈപ്പിസ്‌റ്റ്‌ -50, സ്റ്റെനോഗ്രാഫർ -52 എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത+2 പാസ്സ്. ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ ടൈപ്പിങ്,ഷോർട്ട് ഹാന്റ് പ്രവർത്തികളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായം:18-27. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 21. വിശദ വിവരങ്ങൾക്ക് https://exams.nta.ac.in സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ 444 ഒഴിവുണ്ട് സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിൽ 444 ഒഴിവുണ്ട്. കംബൈൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് […]Read More

News

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതിയുടെ കനിവ് . മകളെ യമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ പോകുന്ന അമ്മയുടെ അവകാശം മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി […]Read More

News

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് രാഷ്ട്രപതിയേയോ ​ഗവർണറെയോ തടയുന്നതിനെതിരെയുള്ള ​ജാമ്യമില്ലാ വകുപ്പായ ഐപിസി 124

തിരുവനന്തപുരം :ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ.ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും. ഏഴ് പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇത് വിവാദമായതോടെയാണ് ​ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്.ഇന്നലെ രാത്രി വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് […]Read More

Education News

CBSE 10-ാം ക്ലാസ് , 12-ാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ 10-ാം ക്ലാസ് , 12-ാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെ നടക്കും. സിബിഎസ്ഇ 12 ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ട് വരെയും നടക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷ 2024 തീയതികൾ ഫെബ്രുവരി 19: സംസ്കൃതം, തമിഴ്, ബംഗാളി, ഗുജറാത്തി, തെലുങ്ക്, ഗുജറാത്തി, മറാത്തി, ഉറുദു കോഴ്സ് എ, ഉറുദു കോഴ്സ് ബി, […]Read More

News

ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പോലീസ് ആസൂത്രണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പൊലീസ് സഹായം നൽകി . പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ […]Read More

News

ലോക് അദാലത്തിൽ 30,895 കേസ് തീർപ്പ് കൽപ്പിച്ചു

തിരുവനന്തപുരം:ദേശീയ ലോക് അദാലത്തിൽ 30,895 കേസുകൾ തീർപ്പാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സoഘടിപ്പിച്ച നാഷണൽ അദാലത്തിലാണ് നിരവധി കേസുകൾ തീർപ്പാക്കിയത്. വനിതാ കമ്മീഷൻ തീർപ്പാക്കാത്ത കേസുകൾ, കുടുംബ കോടതി കേസുകൾ, ഉപഭോക്തൃതർക്ക കേസുകൾ തുടങ്ങിയവയെല്ലാം ദേശീയ ലോക് അദാലത്ത് തീർപ്പാക്കി. മജിസ്ട്രേറ്റ് കോടതികളിലെ 2,80, 502 കേസുകൾ തീർപ്പാക്കി. ഇതിലൂടെ 1.30 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ് ഷംനാദ്, കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ തുടങ്ങിയവർ […]Read More

News

നവകേരള സദസിനോടനുബന്ധിച്ച് ജോബ് ഫെസ്റ്റ്

കഴക്കുട്ടം: കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ഡിസംബർ 15നു കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റിൽ നൂറിലധികം കമ്പനികളും രണ്ടായിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കും. ടെക്‌നോപാർക്ക്, കിൻഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേർക്കാണ് […]Read More

News

ജമ്മു കശ്മീര്‍ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കാശ്മീറിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു. വിധി കേവലം ഒരു ‘നിയമവിധി’ മാത്രമല്ല. പ്രത്യാശയുടെ പ്രകാശമാനവും ശോഭനമായ ഭാവിയുടെ വാഗ്ദാനവും, ശക്തവും കൂടുതല്‍ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മോദി വിധിയില്‍ പ്രതികരണം അറിയിച്ചത്. #NayaJammuKashmir എന്ന ഹാഷ്ടാഗ് പങ്കുവെച്ചാണ് […]Read More

News

ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യം :V D സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷൂ എറിഞ്ഞ യു ഡി എഫ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് പരിഹാസ്യ മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ല. അത്രയ്ക്ക് ഭീരുവാണെന്ന് സതീശൻ പരിഹസിച്ചു. നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രതിപക്ഷ […]Read More

Travancore Noble News