News

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേ​ഗ കോടതിയുടേതാണ് വിധി. ബലാത്സം​ഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 22021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച് […]Read More

News

ഗൾഫിൽ നിന്നും കേരളത്തിലേയ്ക്ക് യാത്രാകപ്പൽ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം : കേരളത്തിലേയ്ക്ക് ഗൾഫ് നാടുകളിൽ നിന്നും യാത്രാ കപ്പലെന്ന പ്രവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാൻ പോകുന്നു.ഇതിന്റെ മുന്നോടിയായി യു എ ഇ -കേരള സെക്റ്ററിൽ കപ്പൽ സർവ്വീസ് നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്താൻ നോർക്കയും കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ഉടൻ ടെൻഡർ വിളിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കഴിഞ്ഞ മാസം ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളിനു നിവേദനം നൽകിയിരുന്നു.ഇതിന് ശേഷം യു എ ഇ യിൽ നിന്നും […]Read More

News

രാജസ്ഥാനിൽ ഭജൻലാൽ ശർമ മുഖ്യമന്ത്രി

ജയ്‌പൂർ:ആർഎസ്എസ് ചിന്തകനും സംഗനീർ എംഎൽഎ യുമായ ഭജൻലാൽ ശർമ (56) രാജസ്ഥാന്റെ മുഖ്യമന്ത്രിയാകും. വസുന്ധരരാജെ സിന്ധ്യയേയും ദിയാകുമാരിയേയും പിന്തള്ളിയാണ് ശർമയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചതു്. ജയ്പൂർ രാജകുടുംബാംഗം ദിയാകുമാരിയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും. 115 എംഎൽഎ മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിമാരേയും തെരഞ്ഞെടുത്തതു്.ഇതോടെ ഛത്തീസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും പുതുമുഖ മുഖ്യമന്ത്രിമാർ ഭരണം നിർവഹിക്കും.Read More

Sports

ഹോക്കി ലോകകപ്പ്: ഇന്ത്യ സെമിയിൽ

ക്വാലാലംപൂർ:നെതർലാൻഡിനെ 4-3 ന് തോല്പിച്ച് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് മത്സരത്തിൽ സെമിയിലെത്തി. ക്യാപ്റ്റൻ ഉത്തംസിങ്, അരൈജിത് സിങ് ഹുണ്ടൽ, ആദിത്യ അർജുൻ ലാൽഗെ, സൗരഭ് ആനന്ദ് കുശ്‌വാ ഹ് എന്നിവരാണ് ഇന്ത്യയെ സെമിയിലെത്തിച്ചതു്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. 2001 ലും 2016ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. ആവേശകരമായ പോരാട്ടത്തിലാണ് ഇന്ത്യ കരുത്തരായ ഡച്ചുകാരെ തോല്പിച്ചത്.കളിയുടെ രണ്ടാം ഘട്ടത്തിൽ ആദിത്യ അർജുൻ ലാൽഗെ ആദ്യ ഗോൾ നേടി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ ഉത്തംസിങ് പെനാൽറ്റി […]Read More

News Sports

50 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്:ഈ വർഷം 50 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ ഫുട്ബാൾ താരമാണ് പോർച്ചുഗീസുകാരനായ റൊണാൾഡോ. സൗദി കിങ്സ് കപ്പിൽ അൽ ഷബാബിനെതിരെ നേടിയ ഗോളാണ് അൻപതാമതെത്തിച്ചതു്. ഈ മത്സരത്തിൽ5-2 ന് ജയിച്ച് സെമിയിൽ കടന്നു. മാഞ്ചസ്റ്ററിന്റെ എർലിങ് ഹാലണ്ടാണ് 50 ഗോൾ നേടിയ മറ്റൊരു താരം. തൊട്ടടുത്ത് കിലിയൻ എംബാപ്പെയും,ഹാരി കെയ്നും 49 ഗോൾ വീതം നേടി റൊണാൾഡോയുടെ പിന്നിലുണ്ട്.Read More

News

പുതിയ ക്രിമിനൽ നിയമ ബിൽ പാർലമെന്റിൽ

ന്യൂഡൽഹി:ഐപിസിയ്ക്ക് പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, സിആർപിസിക്ക് പകരമായുള്ള ഭാരതീയ ന്യായസംഹിത ബിൽ, തെളിവ് നിയമത്തിന് പകരമായുള്ള ഭാരതീയ സാക്ഷ്യഅദിനിയം എന്നീ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചതു്.ആഗസ്റ്റിൽ പാർലമെന്റിൽ കൊണ്ടുവന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് അയച്ചിരുന്നു. അഞ്ചു വകുപ്പിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളതു്. വ്യാഴാഴ്ച ചർച്ചക്ക് അനുവദിച്ചിട്ടുള്ള ബിൽ വെള്ളിയാഴ്ച പാസ്സാക്കും. വിശദ ചർച്ചയ്ക്കു ശേഷമേ ബിൽ പാസ്സാക്കാൻ പാടുള്ളൂവെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.Read More

News

ആധാർ പുതുക്കാനുള്ള സമയപരിധി മാർച്ച് 14 വരെ നീട്ടി

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നത് മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ കഴിയുക. എന്‍​റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 […]Read More

News

ബി ജെ പി സംഘം നാളെ ശബരിമലയിലെത്തും.ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമം

തിരുവനന്തപുരം : ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ശബരിമലയിൽ നാളെയെത്തും. ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം.പമ്പ ,നിലയ്ക്കൽ, ഇളവുങ്കൽ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.ബിജെപി നേതാവ് കുമ്മനം സർക്കാരിനെ നിശിദമായി വിമർശിച്ചു . ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. തിരക്കിന് കാരണം ഭക്തർ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് കുമ്മനം […]Read More

News

നടൻ ദേവൻ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌

തിരുവനന്തപുരം :ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി നടൻ ദേവൻ നിയമിതനായി.ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകി പൊതുപ്രവർത്തനത്തിലേയ്ക്ക് ഇറങ്ങിയ ദേവൻ അടുത്തിടെ തന്റെ പാർട്ടിയെ ബി ജെ പി യിൽ ലയിപ്പിച്ചിരുന്നു. 2004 ലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. അതേവർഷം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്ര […]Read More

News

ബി ജെ പി യ്ക്ക് ജയം ; സി പി എം ന്

തിരുവനന്തപുരം :ജില്ലയിൽ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ സി പി എം നെ പരാജയപ്പെടുത്തി ബി ജെ പി മികച്ച വിജയം നേടി. അരുവിക്കര മണമ്പൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി ജെ പി യിലെ സി. അർച്ചന 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എം ന്റെ സിറ്റിംഗ് സീറ്റ്‌ പിടിച്ചെടുത്തത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 88ശതമാനം പോളിംഗ് ഉണ്ടായിരുന്നു.ആകെ 1221വോട്ടിൽ 1042 വോട്ട് പോൾ ചെയ്തു. ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് പുറമെ […]Read More

Travancore Noble News