Economy News

സ്റ്റാർ ഹെൽത്ത് 1000 ഏജന്റുമാരെ നിയമിക്കും

2025 സാമ്പത്തിക വർഷം 1500 കോടി രൂപയുടെ പ്രീമിയമാണ് ലക്ഷ്യമിടുന്നത്. കൊച്ചി:          ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് ആയിരം പുതിയ ഏജൻറ്റുമാരെ നിയമിക്കുന്നു. നിലവിൽ 53,000 ഏജന്റുമാരും 60 ശാഖകളുമുള്ള കമ്പനി ഇരിങ്ങാലക്കുടയിലും തലശേരിയിലും പുതിയ ശാഖകൾ തുറക്കുമെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ ഇൻഷ്വറൻസ് മേഖലയിൽ 72 ശതമാനം വിപണി വിഹിതമുണ്ടെന്നും അഞ്ചു […]Read More

News തിരുവനന്തപുരം വയനാട്

ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:             വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലെ ആദിവാസി സെറ്റിൽമെന്റിൽനിന്ന് പ്രദേശവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ ചീഫ് വൈൽഡ്‌ ലൈഫ് വാർഡനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണ വിഭാഗം വനം മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.Read More

News

ഗാസയിൽ നില അതീവ ഗുരുതരം

ഗാസ സിറ്റി:           ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് ഗാസ സിവിൾ ഡിഫെൻസ് വക്താവ് മഹ്‌മൂദ് ബാസൽ. മഴക്കാലം ആരംഭിച്ചതോടെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക ക്യാമ്പുകളിലെല്ലാം വെള്ളം കയറി. കുളങ്ങളിലടക്കം ജലനിരപ്പ് അതിവേഗം ഉയരുന്നതു് കൂടുതൽ വെള്ളപ്പൊക്കഭീഷണി ഉയർത്തുന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ കൊന്നൊടുക്കിയത് 44,235 പേരെയാണ്. 1.04 ലക്ഷം പേർക്ക് പരിക്കേറ്റു. :Read More

News പത്തനംത്തിട്ട

മൂന്നു വിദ്യാർഥിനികളെയും കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട:            ചുട്ടിപ്പാറ നഴ്സിങ് കോളെജിലെ വിദ്യാർഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ജന മധു,അലീന ദിലീപ്,എ ടി അക്ഷിത എന്നിവരെയാണ് 27 വരെ കസ്റ്റഡിയിൽ വിട്ടത്. മൂന്നു പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.Read More

News തൃശൂർ

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; 2 കുട്ടികളടക്കം 5

തൃശൂർ: നാട്ടികയിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടി ലോറി പാഞ്ഞു കയറി 5 മരണം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറി കടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. […]Read More

News

ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ

സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിൻ്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കിൽ വന്നത് ഞാനറിയാതെയാണ്. ഇതിൽ ​ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.  താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. ഇത് ബോധപൂർവ്വമായ നടപടിയാണ്. പിടിഎഫ് ഫോർമാറ്റിലാണ് വാട്സ്അപ്പിലുൾപ്പെടെ അവർ നൽകിയത്. സാധാരണ രീതിയിൽ പ്രസാധകർ ചെയ്യാൻ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെര‍ഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ തന്നെയാണ് വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം […]Read More

News

 ചെമ്പൈ സംഗീതോത്സവം ഇന്നു മുതൽ

ഗുരുവായൂർ:          ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. 15 ദിനരാത്രങ്ങൾ ഗുരുവായൂരിൽ സംഗീതസാന്ദ്രമാകും. ഒരുവർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന സുവർണ ജൂബിലി ആഘോഷ പരിപാടി കളാന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 10 നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനംRead More

News

സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം

നെയ്യാറ്റിൻകര:             ജില്ലയിലെ കലാകൗമാരം ഇനി അഞ്ചുനാൾ നെയ്യാറ്റിൻകരയിലേക്ക്. ജില്ലാ സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും. വെള്ളിയാഴ്ചവരെ നടക്കുന്ന കലാമേളയിൽ 12 ഉപജില്ലകളിൽ നിന്നായി 7470 കുട്ടികൾ മാറ്റുരയ്ക്കും. നെയ്യാറ്റിൻകരയിലെ 15 വേദിയിലായി 315 ഇനങ്ങളിൽ മത്സരം നടക്കും. പുതുക്കിയ മാനുവൽ പ്രകാരമാണ് ഇത്തവണത്തെ കലോത്സവം. അഞ്ച് ഗോത്രകകൾ മത്സര ഇനങ്ങളായി വേദിയിലെത്തും. പകൽ 3.30 ന് മന്ത്രി ജി ആർ അനിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.Read More

News

 ശബരിമല വരുമാനം 42 കോടി കവിഞ്ഞു

ശബരിമല:           മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ വരവ് 42കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള മൊത്തം നടവരവാണ് 42കോടി രൂപ. ഒമ്പത് ദിവസത്തിനിടെ ശബരിമല സന്നിധാനത്ത് എത്തിയത് 6,12,290 തീർഥാടകരാണ്. തീർഥാടകരുടെ എണ്ണം ഉയർന്നതും എല്ലാവർക്കും സുഖദർശനം ഒരുക്കിയതും വരുമാനം വധിക്കാൻ കാരണമായി. ദർശന സമയം കൂട്ടിയതും പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചതും ഡ്യൂട്ടിയിലുള്ളവർക്ക് കൂടുതൽ സൗകര്യമൊരുക്കിയതും കാരണം മിനിറ്റിൽ 85 പേരെ പതിനെട്ടാംപടി കയറ്റാൻ […]Read More

News

 അന്താരാഷ്ട്ര ചലച്ചിത്രോത്സവം: രജിസ്ട്രേഷൻ ഇന്നു മുതൽ

തിരുവനന്തപുരം:             സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ 10 ന് ആരംഭിക്കും.registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതു വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോർ തീയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. […]Read More

Travancore Noble News