News

ബിഹാറിൽ ദമ്പതികൾ കുഞ്ഞിനെ 9000 രൂപയ്ക്ക് വിറ്റു

പട്ന:വായ്പ തിരിച്ചടയ്ക്കാൻ ബീഹാറിൽ ദമ്പതികൾ ഒരു വയസുള്ള മകനെ 9000 രൂപയ്ക്ക് വിറ്റു.അരാരിയ ജില്ലയിലെ റാണിഗഞ്ച് പചിര നിവാസികളായ മൊഹമ്മദ് ഹാരൂണും ഭാര്യ രഹാനയുമാണ് എട്ടു മക്കളിൽ ഏറ്റവും ഇളയവനായ ഗുർഫാനെ കടം വീട്ടുന്നതിനു വേണ്ടി വിറ്റത്.രഹാനയുടെ സഹോദരൻ തൻവീറിന്റെ നിർദ്ദേശപ്രകാരം മൊഹമ്മദ് ആരിഫ് എന്നയാൾക്ക് കുട്ടിയെ വിൽക്കുകയായിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് ആരിഫിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി.രണ്ടു ലക്ഷം രൂപയ്ക്കാണ് ആരിഫ് ഈ ഇടപാട് നടത്താനിരുന്നതു്.Read More

News വയനാട്

കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ മാറ്റം. വോട്ടെടുപ്പ് ഈ മാസം 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. തീരുമാനം കൽപാത്തി രഥോത്സവത്തെ തുടർന്ന്. പാലക്കാട് ഉൾപ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 16 ഓളം സീറ്റുകളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മാറ്റിയിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More

News പാലക്കാട്

‘ആത്മാഭിമാനം പണയം വെക്കാനാവില്ല’; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ

സംസ്ഥാന ഭാരവാഹിയായിരുന്നിട്ടും തന്റെ അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ വന്നില്ല . പാർട്ടിക്ക് ഓഫിസ് നിർമ്മിക്കാൻ സ്ഥലം കൊടുത്ത അമ്മയുടെ മൃതദേഹത്തിൽ ബിജെപിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നും സന്ദീപ് വാരിയർ ആരോപിച്ചു. ബിജെപി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ സംബന്ധിച്ച ചർച്ചകൾക്കിടെ പരസ്യ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടിയുമായുള്ള അസംതൃപ്തി വ്യക്തമാക്കുന്നതാണ് സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതേസമയം അതൃപ്തി പരസ്യമാക്കിയുമാണ് പേസ്റ്റിലെ വിശദാംശങ്ങൾ. തനിക്ക് […]Read More

News

മുനമ്പം വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

രമ്യമായ പരിഹാരം എന്നതുകൊണ്ട് മുസ്ലിം സംഘടനകൾ ഉദ്ദേശിക്കുന്നത് പകരം സ്ഥലം നൽകുക എന്നതാണ്.അത് പ്രായോഗികമല്ലെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. മുനമ്പം വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നെന്നും ഭയപ്പെട്ടാണ് സർക്കാർ മൗനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം ഒരു മത വിഭാഗത്തിന്റെ പ്രശ്നം മാത്രമായി കാണരുത്.  നിയമപ്രകാരം ഒരു സമൂഹം കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്നും മറ്റൊരു സമൂഹം ഇറങ്ങണം […]Read More

News

99 നഗരങ്ങളിൽ വായുനിലവാരം മോശം

ന്യൂഡൽഹി:ദീപാവലിക്കു ശേഷം ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ വായുനിലവാരം മോശമായെന്ന് റിപ്പോർട്ട്. വായുനിലവാര സൂചിക ലഭ്യമായ രാജ്യത്തെ 265 നഗരങ്ങളിൽ 99 നഗരങ്ങളിലും വായുനിലവാരം മോശമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്. ഡൽഹി ഉൾപ്പെടുന്ന 13 നഗരങ്ങളിലും വായു നിലവാരം മോശമാണ്. വിലക്ക് ലംഘിച്ച് ദീപാവലിക്ക് വലിയ രീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ് വായുനിലവാരം മോശമായത്. ഹരിയാനയിലെ അംബാലയാണ് ഏറ്റവും മോശം. ഇവിടത്തെ വായുനിലവാര സൂചിക 367 ആണ്.പഞ്ചാബിലെ അമൃത്‌സറാണ് തൊട്ടുപിന്നിൽ. വൈക്കോൽ കുറ്റികൾ കത്തിക്കുന്നതും വാഹനങ്ങൾ സൃഷ്ടിക്കുന്ന പുക പടലങ്ങളും […]Read More

News

വോയേജർ 1 ഭൂമിയുമായി ബന്ധം പുന:സ്ഥാപിച്ചു

വാഷിങ്‌ടൺ:43വർഷമായി ഉപയോഗത്തിലില്ലാത്ത റേഡിയോ ട്രാൻസ്മിറ്റർ രക്ഷകനായതോടെ വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ബന്ധം പുന:സ്ഥാപിച്ചു. 1500 കോടി മൈൽ അകലെ ഇന്റർസ്റ്റെല്ലാർ സ്പേയ്സിൽ സഞ്ചരിക്കുന്ന പേടകവുമായുള്ള ആശയവിനിമയം ഒക്ടോബർ 16ന് നിലച്ചിരുന്നു. പേടകത്തിലെ ട്രാൻസ് മീറ്ററുകളിലൊന്ന് പ്രവർത്തന രഹിതമായതിനെ തുടർന്നായിരുന്നു ഇത്. 1981മുതൽ ഉപയോഗത്തിലല്ലാതിരുന്ന റേഡിയോ ട്രാൻസ്മിറ്ററിന്റെ സഹായത്തോടെ കാലിഫോർണിയ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നാസ ബഹിരാകാശ പേടകവുമായുള്ള ബന്ധം പുന:സ്ഥാപിച്ചതു്.Read More

News തിരുവനന്തപുരം

സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പൊളിച്ചുപണിയും

പാക്കേജുകളും ചികിത്സ നിരക്കും പരിഷ്‌ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. പദ്ധതിയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. നേരത്തെ, പല വൻകിട ആശുപത്രികളും […]Read More

News

റഷ്യ ഉക്രെയ്‌നിൽ വീണ്ടും ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു

വൈദ്യുതിയില്ലാതെ തലസ്ഥാനമായ കീവി നഗരം റഷ്യ ഉക്രെയ്‌നിൽ വീണ്ടും ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു, തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിൽ ഉച്ചവരെ നീണ്ടുനിൽക്കുകയും കുറഞ്ഞത് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി നഗര അധികൃതർ ശനിയാഴ്ച പറഞ്ഞു.  തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ആറ് ജില്ലകളിൽ പതിക്കുകയും കനത്ത നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും തീപിടിക്കുകയും ചെയ്തതായി സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേറ്റർ സെർഹി പോപ്‌കോ പറഞ്ഞു. “മറ്റൊരു രാത്രി. മറ്റൊരു വ്യോമാക്രമണ മുന്നറിയിപ്പ്. മറ്റൊരു ഡ്രോൺ ആക്രമണം. റഷ്യൻ […]Read More

News തൃശൂർ

ആംബുലൻസിൽ പൂരന​ഗരിയിൽ എത്തിയതിന് സുരേഷ് ​ഗോപിക്കെതിരെ കേസ് 

ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് സുരേഷ്​ഗോപിക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് തൃശൂർ: ആംബുലൻസിൽ പൂരന​ഗരിയിൽ എത്തിയതിന് സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രോ​ഗികളെ മാത്രം കൊണ്ടുപോകുന്ന ആംബുലൻസിൽ മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, […]Read More

News

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും.ജനുവരി 20 മുതൽ 30 വരെ ഐടി മോഡൽ പരീക്ഷയും ഫെബ്രുവരി ഒന്നു മുതൽ 14 വരെ ഐടി പൊതു പരീക്ഷയും നടക്കും. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് മൂന്നു […]Read More

Travancore Noble News