തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആശമാർക്ക് ഇതുവരെയുള്ള കുടിശിക നൽകുമെന്നും അറിയിച്ചു. എന്നാൽ ഓണറേറിയം വർധന എത്രയോ ചെറുതാണെന്നും സമരം തുടരുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ അറിയിച്ചു. ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ പറഞ്ഞു. ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർധനവ് തുച്ഛമാണ്, 1000 രൂപ […]Read More
അമരാവതി: ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘മോന്ത’ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊട്ടു. ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച കാറ്റ് നാലു മണിക്കൂറിനകം പൂര്ണായി കരകയറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക്-വടക്കുപടിഞ്ഞാറന് ദിശയില് സഞ്ചരിക്കുന്ന കാറ്റ് കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാപ്രദേശ് തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഈ സമയത്ത് കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില് 90-100 കിലോമീറ്ററും ചിലപ്പോള് 110 കിലോമീറ്റര് വരെയും ആയേക്കാം. ആന്ധ്രാപ്രദേശിലെ കാക്കിനട, കൃഷ്ണ, എലൂരു, കിഴക്കന് […]Read More
തൃശ്ശൂര്: ശക്തമായ മഴയെ തുടര്ന്ന് തൃശ്ശൂര് ജില്ലയില് ഇന്ന് അവധി പ്രൊഫഷണല് കോളേജ് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, എസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. റെസിഡന്ഷ്യല് സ്ഥാപനങ്ങള്ക്ക് അവധിയുണ്ടായിരിക്കില്ല. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റമുണ്ടായിരിക്കില്ല.Read More
കരമനയില് യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില് കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചില് ആരംഭിച്ചു.Read More
തിരുവനന്തപുരം: യുഡിഎഫ് വിദ്യാര്ഥി സംഘടനകളുടെ ഏകോപന സമിതിയായ യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂര്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്എസ്എസ്- ബിജെപി നയങ്ങള് പിന്വാതിലിലൂടെ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചാണ് പിഎം ശ്രീ പദ്ധതിയില് ഏകപക്ഷീയമായി ഒപ്പിട്ട സിപിഎം തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്ത്ഥി സംഘടനകള്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു പുറമേ പ്രൊഫഷണല്, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബുധനാഴ്ച പ്രവര്ത്തിക്കാനനുവദിക്കില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് പറഞ്ഞു. ഇടതു മുന്നണിയിലെ സിപിഐ […]Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെപ്പോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ ഒരു ജില്ലയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ (28/10/2025) യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. […]Read More
റഷ്യ ആണവ മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് സമീപം യുഎസിന് ആണവ അന്തർവാഹിനികളുണ്ടെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം. “ലോകത്തിലെ ഏറ്റവും വലിയ ഒരു ആണവ അന്തർവാഹിനി അവരുടെ തീരത്ത് തന്നെ ഉണ്ടെന്ന് അവർക്കറിയാം. അതിനാല് തന്നെ അത് 8,000 മൈൽ പോകില്ല. അവര് ഞങ്ങളുമായി മത്സരത്തിനില്ല. ഞങ്ങള് അവരുമായും മത്സരിക്കുന്നില്ല. ഞങ്ങൾ എപ്പോഴും മിസൈലുകൾ പരീക്ഷിക്കുന്നു. പുടിൻ അങ്ങനെ പറയുന്നത് ഉചിതമായ […]Read More
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 91,280 ആയി. ഗ്രാമിന് 11,410 രൂപയാണ്. ഇന്നലെ പവന് 92,120 രൂപയും ഒരു ഗ്രാം സ്വർണത്തിന് 11,515 രൂപയുമായിരുന്നു വില. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് […]Read More
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിയിച്ചു. കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാളെ മുഖ്യമന്ത്രി – ബിനോയ് വിശ്വം കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.Read More
ആലപ്പുഴ: പി.എം. ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിൽ സി.പി.ഐക്കെതിരെ രൂക്ഷമായ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി പി ഐ എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാൽ അവരുടെ പ്രതിഷേധം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ. (CPI) ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി പൂർണ്ണമായും തള്ളിക്കളഞ്ഞു. “സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? […]Read More
