BY: SURESH BABU WAYANADU തിരുവനന്തപുരം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ചുമതലയേറ്റു. കേര (KERA) പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ പദവികളുടെ ചുമതലയും അദ്ദേഹത്തിനാണ്. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ, കാസർഗോഡ് ജില്ലാ കളക്ടർ പദവിയിൽ നിന്നാണ് കൃഷിവകുപ്പ് ഡയറക്ടറായി ചുമതലയേൽക്കുന്നത്. തൃശൂർ ജില്ലാ കളക്ടറായും കണ്ണൂർ […]Read More
ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ ദേശീയ പണിമുടക്കിന്റെയും വാരാന്ത്യ അവധിയുടെയും പശ്ചാത്തലത്തിൽ, വരുന്ന സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) ചേർന്നാണ് ഈ അടിയന്തര തീരുമാനമെടുത്തത്. സെപ്റ്റംബർ 30 അർദ്ധവാർഷിക അക്കൗണ്ട് ക്ലോസിങ് ദിനമായതിനാൽ സാമ്പത്തിക ഇടപാടുകൾക്കും കണക്കെടുപ്പുകൾക്കും […]Read More
ന്യൂയോർക്ക്: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎൻ പൊതുസഭ യോഗത്തിന്റെ പശ്ചാത്തലത്തിൽ ജിസിസി, അറബ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് പദ്ധതിയെ പിന്തുണച്ച് സംസാരിച്ചത്. മിഡിൽ ഈസ്റ്റിലെ സുപ്രധാന ഊർജ്ജ ഗതാഗത പാതകളെ ഇറാന്റെ ഭീഷണിയിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും മാറ്റേണ്ടതിന്റെ ആവശ്യകത മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ബദൽ ഊർജ്ജ പാതകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും, […]Read More
ലണ്ടൻ: ഉറക്കത്തിലെ സ്വപ്ന ഘട്ടമായ ‘റെം’ (REM – Rapid Eye Movement) സ്ലീപ്പ് കൂടുതൽ ലഭിക്കുന്നത് പ്രമേഹമടക്കം 83-ലധികം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം. ബ്രിട്ടനിലെ യുകെ ബയോബാങ്കിൽ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്ത് പ്രമുഖ ശാസ്ത്ര മാസികയായ ‘പ്ലോസ് മെഡിസിൻ’ (PLOS Medicine) ആണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. പങ്കെടുത്ത ആളുകളിൽ റിസ്റ്റ് ആക്സിലറോമീറ്ററുകൾ ഘടിപ്പിച്ച് അവരുടെ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളും സമയവും കൃത്യമായി രേഖപ്പെടുത്തിയായിരുന്നു ഗവേഷണം. […]Read More
പീരുമേട്: കാൽ നൂറ്റാണ്ടായി പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫെയർ മിഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് അർഹതപ്പെട്ട ഗ്രാറ്റുവിറ്റി, പി.എഫ്, ശമ്പള കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങൾ വർഷങ്ങളായി തോട്ടം ഉടമകൾ നൽകിയിട്ടില്ല. ശക്തമായ കാലവർഷക്കെടുതി നേരിട്ട്, നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണ്ണിച്ച ലയങ്ങളിലാണ് തൊഴിലാളികൾ ഇപ്പോഴും കഴിയുന്നത്. അതിനാൽ തൊഴിലാളികൾക്കായി അടിയന്തര ഭവന പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. യോഗത്തിൽ ചെയർമാൻ […]Read More
കൊണ്ടോട്ടി: നെടിയിരുപ്പിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. നെടിയിരുപ്പ് സ്വദേശി കാവുങ്ങൽ കുന്നുംപുറത്ത് അബു (70) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന അബുവിനെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി (CCTV) ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം […]Read More
അട്ടപ്പാടി: അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസയുടെ ഭാര്യ ബുഷറ (52) ആണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ നാൽപ്പതോളം വരുന്ന സംഘത്തോടൊപ്പമാണ് ബുഷറ അട്ടപ്പാടിയിലെത്തിയത്. തേക്കുവട്ട ഭാഗത്ത് പുഴയുടെ പരിസരത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. കാട്ടാന വരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വനപാലകർ മുന്നറിയിപ്പ് നൽകുകയും ആളുകളോട് അവിടെനിന്ന് മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് സംഘം പുഴയിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെ പാഞ്ഞടുത്ത കാട്ടാന ബുഷറയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ […]Read More
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള (FWJK) ഏർപ്പെടുത്തിയ മികച്ച മാധ്യമപ്രവർത്തകയ്ക്കുള്ള സംസ്ഥാനതല പുരസ്കാരം മൾട്ടിമീഡിയ ന്യൂസ് ടിവിയിലെ പ്രമുഖ മാധ്യമപ്രവർത്തക മഹ്മൂദിയ സ്വന്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയിൽ നിന്ന് മഹ്മൂദിയ പുരസ്കാരം ഏറ്റുവാങ്ങി. സമൂഹത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മികച്ച വാർത്താ റിപ്പോർട്ടിംഗിനും മാധ്യമരംഗത്തെ വേറിട്ട പ്രഫഷണൽ മികവിനുമാണ് എഫ്.ഡബ്ല്യു.ജെ.കെ മഹ്മൂദിയയെ ഈ ഉന്നത പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. തൃശൂർ സ്വദേശിനിയായ സാറാ […]Read More
BY:RISHIDEV ജീവൻ രക്ഷിക്കാൻ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇടുക്കി: ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കാട്ടാനയെ നേരിൽ കണ്ടാൽ എന്തുചെയ്യണം എന്നത് പലർക്കും ആശങ്കയാകുന്ന കാര്യമാണ്. പ്രത്യേകിച്ച് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പുലർച്ചെയും രാത്രിയിലും യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. കാട്ടാനയെ കണ്ടാൽ അതിനടുത്തേക്ക് പോകുകയോ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. സുരക്ഷിതമായ അകലം പാലിക്കുക, ആനയുടെ സഞ്ചാരപാതയിൽ നിന്ന് മാറിനിൽക്കുക, അധികൃതരെ വിവരം അറിയിക്കുക എന്നിവയാണ് പ്രധാന മുൻകരുതലുകൾ. കേരള […]Read More
ശാന്തൻപാറയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു
പന്തടികളത്ത് പുലർച്ചെ 5.30ഓടെ ആക്രമണം; മരിച്ചത് 47കാരനായ വിജയൻ; പ്രദേശവാസികൾ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന ആനയാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം BY: TNN WEB TEAM ഇടുക്കി: ശാന്തൻപാറയ്ക്ക് സമീപം പന്നിയാർ പന്തടികളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പന്തടികളം സ്വദേശിയായ 47കാരൻ വിജയനാണ് മരിച്ചത്. പ്രദേശവാസികൾ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ആനയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ […]Read More
