ടെഹ്റാൻ: അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ലോകത്തെ ഞെട്ടിക്കുന്ന പുതിയ ആയുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യു.എസ് ഭീഷണി കടുക്കുന്ന പശ്ചാത്തലത്തിൽ, ആണവായുധ വ്യാപന നിരോധന കരാറിൽ (NPT) നിന്ന് പിന്മാറുന്നതിനായി ഇറാനിയൻ പാർലമെന്റിൽ ജനപ്രതിനിധികൾ പുതിയ ബിൽ സമർപ്പിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും അയവില്ലാതെ തുടരുകയാണ്. ഒപ്പം വിദേശനയത്തിലും മേഖലയിലെ സുരക്ഷയിലും നിർണായകമായ മറ്റ് പ്രധാന സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ സംഘർഷാവസ്ഥ സങ്കീർണം: മേഖലയിലെ സ്വതന്ത്ര നിരീക്ഷണ സംവിധാനങ്ങൾ നൽകുന്ന […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപ്പെട്ട് ഒൻപത് പേർ മരണപ്പെട്ടു. മലപ്പുറം പൂക്കോട്ടുംപാടം ടി.കെ. കോളനിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേഖലയിലെ സ്ഥിതിഗതികൾ അതിരൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം സന്ദർശിക്കും. പൂക്കോട്ടുംപാടത്തെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുന്ന അദ്ദേഹം മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും. മഴ മുന്നറിയിപ്പ് & ഹൈലൈറ്റുകൾ ദുരന്തത്തിന്റെ വ്യാപ്തി: പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് […]Read More
കോഴിക്കോട്: കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധനിര താരം റിജോൺ ജോസ് (29) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ മലബാർ ക്രിസ്ത്യൻ കോളജിന് സമീപമുള്ള മേൽപാലത്തിൽ വച്ചായിരുന്നു അപകടം. തൃശൂർ സ്വദേശിയായ റിജോണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹതാരം ഗനി അഹമ്മദ് നിഗമിനും പരിക്കേറ്റു. വെള്ളിമാടുകുന്ന് ജെഡിറ്റി ഗ്രൗണ്ടിലെ പരിശീലനത്തിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് റോഡിൽ കാഴ്ച മങ്ങിയതും […]Read More
കോട്ടയം: കനത്ത മഴയെ തുടർന്ന് വാഗമൺ – ഈരാറ്റുപേട്ട റൂട്ടിൽ ഉരുൾപൊട്ടി ഗതാഗതം പൂർണമായി തടസപ്പെട്ടു. തീക്കോയിക്കും വാഗമണ്ണിനും മധ്യേ കാരികാട് ടോപ്പ് ഭാഗത്താണ് ഇന്ന് വൈകിട്ട് നാലരയോടെ ഉരുൾപൊട്ടലുണ്ടായത്. മലമുകളിൽ നിന്ന് വലിയ തോതിൽ പാറകളും മണ്ണും ഇരച്ചെത്തി റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ രണ്ട് കാറുകൾക്ക് മുകളിലേക്ക് കല്ലും മണ്ണും വീണെങ്കിലും മറ്റ് വൻ അപകടങ്ങൾ ഒഴിവായതായാണ് വിവരങ്ങൾ. റോഡിന് കുറുകെ വലിയ അളവിൽ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനെ തുടർന്ന് ഗതാഗതം നിലയ്ക്കുകയും വാഹനങ്ങൾ തിരിച്ചുവിടുകയും […]Read More
BY: TNN WEB TEAM ഇടുക്കി: മണിക്കൂറുകളായി പെയ്തൊഴിയാത്ത കനത്ത മഴയ്ക്ക് പിന്നാലെ ഹൈറേഞ്ചിനെ നടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ ദുരന്തം. കൃഷിയിടത്തിലെ താൽക്കാലിക ഷെഡിന് മുകളിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തോരാമഴയിൽ നിന്ന് രക്ഷനേടാൻ ഷെഡിൽ അഭയം പ്രാപിച്ച തോട്ടം തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കൊട്ടാക്കമ്പൂർ സ്വദേശികളായ ചിന്നമ്മ, സഹോദരൻ ബാലചന്ദ്രൻ എന്നിവരാണ് മണ്ണിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മറിയമ്മ എന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനടി […]Read More
BY: TNN WEB TEAM തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിന് ആശ്വാസമേകിക്കൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചത്. എന്നാൽ വൈകുന്നേരത്തോടുകൂടി മഴ കൂടുതൽ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. […]Read More
BY:KANNUR PRABHAKARAN കണ്ണൂരിൽ എല്ലാ ശനിയാഴ്ചയും അന്നദാനം; ഹൈലാൻഡ് മുത്തപ്പൻ മടപ്പുരയിൽ ഭക്തർക്ക് പ്രസാദമൂട്ട് കണ്ണൂർ: ശ്രീനാരായണ പാർക്കിന് സമീപമുള്ള ഹൈലാൻഡ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ എല്ലാ ശനിയാഴ്ചയും ഭക്തർക്കായി അന്നദാന പ്രസാദം നൽകി വരുന്നു. പ്രതി ആഴ്ച ശനിയാഴ്ച ദിവസങ്ങളിൽ മടപ്പുരയിൽ വെച്ച് നടത്തുന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്നു. ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും അന്നദാന പ്രസാദം നൽകുന്നതാണ്. ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് മടപ്പുരയിൽ എല്ലാ ശനിയാഴ്ചയും അന്നദാനം നടത്തി വരുന്നത്.Read More
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല അവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഭരണതലത്തിൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ, എന്തിനു വേണ്ടിയാണ് മൃഗശാല മാറ്റുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ലോക് ജനശക്തി പാർട്ടി (എൽജെപിആർ).പാർട്ടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. സജി നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.തിരുവനന്തപുരം ജില്ലയിലെ ചരിത്രപ്രസിദ്ധമായ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. പൊതുജനങ്ങളെ ബോധ്യപ്പെടുത്താതെ, കാരണങ്ങൾ വ്യക്തമാക്കാതെ മൃഗശാല മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സജി നായർ പറഞ്ഞു.മൃഗശാലയുടെ […]Read More
BY:കണ്ണൂർ പ്രഭാകരൻ കണ്ണൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കണ്ണൂർ പട്ടണത്തിൽ കണ്ണൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് കണ്ണൂർ പട്ടണത്തിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ നിരവധി കുടുംബങ്ങളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. നാട്ടിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യം അതീവ ആശങ്കാജനകമാണെന്നും, ഇതിനെതിരെ പോലീസും എക്സൈസ് […]Read More
ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രം ഭക്ഷണം കഴിക്കുന്ന ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ (TRE) രീതി ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണെന്ന് പുതിയ പഠനം. എട്ട് മണിക്കൂർ സമയപരിധിക്കുള്ളിൽ ഭഷണം കഴിക്കുന്നവരിലാണ് 12 മണിക്കൂർ സമയപരിധി ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ ശരീരഭാരം കുറയുന്നതായി കണ്ടത്. ‘ന്യൂട്രീഷൻ & ഡയബറ്റിസ്’ എന്ന ശാസ്ത്ര മാസികയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതിൽ കാര്യക്ഷമമാണെങ്കിലും, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്താൻ ഈ രീതിക്ക് […]Read More
