ലണ്ടൻ: യുകെയിലെ വിറലിൽ വിവിധ കടകളിൽ മോഷണം നടത്തുകയും ക്രിമിനൽ ബിഹേവിയർ ഓർഡർ ലംഘിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ആമി മക്കാർത്തി (32), ലേസി പിംബ്ലെറ്റ് (33) എന്നിവരാണ് വെവ്വേറെ സംഭവങ്ങളിലായി പിടിയിലായത്. സെപ്റ്റംബർ 16-ന് ബിർക്കൻഹെഡ് ടൗൺ സെന്ററിന് സമീപത്തു വച്ചാണ് ന്യൂപോർട്ട് റോഡ് സ്വദേശിയായ ആമി മക്കാർത്തിയെ ഓർഡർ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ലിവർപൂൾ ആന്റ് നോസ്ലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർ കുറ്റം സമ്മതിച്ചു. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉച്ചയോടുകൂടി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ പെയ്തേക്കും. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും […]Read More
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് പരാതിയിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. സംഭവം അന്വേഷിച്ച് നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിർദേശം നൽകിയത്. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 വയസ്സുകാരിയായ വിദ്യാർഥിനിക്ക് 88 വയസ്സുള്ള രോഗിയുടെ എക്സ്-റേ മാറി നൽകിയതിനെ തുടർന്ന് തെറ്റായ മരുന്ന് കുറിച്ച് നൽകിയെന്നാണ് പരാതി. വിഷയത്തിൽ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് […]Read More
വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചതാണെന്നും ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നും അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, 43.85 ലിറ്റർ മദ്യം കണ്ടെടുത്ത കേസിൽ 5000 രൂപ […]Read More
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനാറുകാരിക്ക് മറ്റൊരു രോഗിയുടെ എക്സ് റേ ഫിലിം മാറി നൽകിയതായി ഗുരുതര പരാതി. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടിയെത്തിയ കോന്നി കൂടൽ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ മാസം 14-നാണ് ശ്വാസംമുട്ടലിനെ തുടർന്ന് പെൺകുട്ടിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം ചെസ്റ്റിന്റെ എക്സ് റേ എടുക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് എക്സ് റേ പരിശോധിച്ച ഡോക്ടർ, പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്നും […]Read More
നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായി. മുൻ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭകാലത്തെ പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരുന്ന ഒക്ടോബർ 6-നാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക വഴിത്തിരിവായ സമരമായിരുന്നു 2007-ലെ നന്ദിഗ്രാം പ്രക്ഷോഭം. 34 വർഷത്തെ ഇടത് മുന്നണി ഭരണത്തിന് വിരാമമിട്ട് 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്താൻ വഴിയൊരുക്കിയതും […]Read More
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തടസ്സമില്ലാതെ തുടരുന്ന സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിൽ ടോഗോ പതാക ഏന്തിയ ടാങ്കർ കപ്പലിന് നേരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആക്രമണം. നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകുന്നത് സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, യെമനിലെ തായിസിലെ അൽ-വാസിയ ജില്ലയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 30 ഹൂത്തി […]Read More
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കൃത്യമായ നിർദ്ദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ ഒരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വിഷയത്തിൽ വ്യക്തമായ നിലപാട് പോലും പറയാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ജയിലിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ യാതൊരു നീക്കവും നടത്തുന്നില്ല. സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30-ന് അവസാനിക്കും. നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടപ്പാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ തുക ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പ്രധാനമായും ബയോമെട്രിക് മസ്റ്ററിങ് ക്രമീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. മസ്റ്ററിങ്ങിനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തുമ്പോൾ ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവ […]Read More
BY: TNN WEB TEAM വയനാട്: വീടിനുള്ളിൽ നിന്ന് അനധികൃതമായി വൻ മദ്യശേഖരം പിടികൂടിയ അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് കോടതി ജാമ്യം നിഷേധിച്ചു. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ മാനന്തവാടി സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ വീഡിയോകോൺഫറൻസ് വഴിയാണ് […]Read More
