അമരാവതി / ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുറസു’ (Cyclone Murasu) അതിതീവ്ര ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിൽ (നവംബർ 2 – 3) നെല്ലൂരിനും നർസാപൂരിനും ഇടയിൽ ഒംഗോളിന് സമീപത്തായി കാറ്റ് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. ആഭ്യന്തരം, വിജിലൻസ്, ധനകാര്യം, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങി നിർണായക വകുപ്പുകളിലെല്ലാം പുതിയ മേധാവികൾ ചുമതലയേൽക്കും. സസ്പെൻഷനിലായിരുന്ന എൻ. പ്രശാന്തിനെ കെ.എസ്.ഇ.ബി ചെയർമാൻ-മാനേജിങ് ഡയറക്ടറായി (സി.എം.ഡി) നിയമിച്ചു. ഇതിനായി കെ.എസ്.ഇ.ബി സി.എം.ഡി തസ്തിക ഒരു വർഷത്തേക്ക് ഐ.എ.എസ് സെലക്ഷൻ ഗ്രേഡിൽ എക്സ്കേഡർ പോസ്റ്റായി ഉയർത്തിയിട്ടുണ്ട്. കായിക യുവജനകാര്യ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം തുടരും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ ഡോ. ശർമ്മിള മേരി ജോസഫിനെ ഗതാഗത സെക്രട്ടറിയായി […]Read More
പീരുമേട്: ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉമ്മൻ ചാണ്ടി പ്രതിഭാ പുരസ്കാരം – 2026 പ്രമുഖ മാധ്യമപ്രവർത്തകൻ വിജു പി. ചാക്കോയ്ക്ക് ലഭിച്ചു. ഇടുക്കി സത്രത്തിലെ മലമ്പണ്ടാരം ഗോത്രവിഭാഗത്തിലുള്ള ബാലന്റെ ശാരീരികാവയവങ്ങൾ പോഷകാഹാരക്കുറവ് മൂലം തകരാറിലായ വിഷയം മലയാള മനോരമയിലൂടെ പുറത്തു കൊണ്ടുവന്നതിനാണ് വിജു പി. ചാക്കോയ്ക്ക് പുരസ്കാരം നൽകി ആദരിച്ചത്. ഈ വാ വാർത്തയെ തുടർന്ന്, പോഷകാഹാരക്കുറവ് നേരിട്ട അഞ്ചു വയസ്സുകാരൻ അഭയദേവിന്റെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ, മലമ്പണ്ടാരം ഗോത്രവിഭാഗങ്ങളുടെ ദയനീയമായ […]Read More
എന്താണ് വ്യക്തിത്വ വൈകല്യം? ഓരോ വ്യക്തിക്കും അവരുടേതായ ചിന്താരീതിയും പെരുമാറ്റവും വികാരപ്രകടനവും ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയുമുണ്ട്. ഇതെല്ലാം ചേർന്നതാണ് വ്യക്തിത്വം. എന്നാൽ ഒരാളുടെ ചിന്തകളും വികാരങ്ങളും പെരുമാറ്റരീതികളും ദീർഘകാലമായി വളരെ കർക്കശവും വഴങ്ങാത്തതുമായി മാറുകയും അത് കുടുംബജീവിതത്തെയും സാമൂഹികബന്ധങ്ങളെയും തൊഴിൽമേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വ്യക്തിത്വ വൈകല്യം. ഇത് വെറുമൊരു സ്വഭാവദോഷമല്ല. ചികിത്സയും മാനസികാരോഗ്യ വിദഗ്ധരുടെ പിന്തുണയും ആവശ്യമായേക്കാവുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ്. പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം? വ്യക്തിത്വ വൈകല്യമുള്ളവരിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ രോഗത്തിന്റെ […]Read More
തിരുവനന്തപുരം: മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ മേതിൽ രാധാകൃഷ്ണന് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം. കേരള പിറവി ദിനത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥാണ് അവാർഡ് പ്രഖ്യാപിച്ചത്. ‘സർവാംഗ കവി’ എന്നാണ് ജൂറി മേതിൽ രാധാകൃഷ്ണനെ വിലയിരുത്തിയത്. പ്രശസ്ത കവി കെ. ജി. ശങ്കരപ്പിള്ള അധ്യക്ഷനും കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം. പി. സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് […]Read More
BY: PRABHAKARAN KANNUR കണ്ണൂർ: ലോക ജനശക്തി പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ജന്മദിനം കണ്ണൂർ ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കണ്ണൂർ കാൽടെക്സ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന ആഘോഷ പരിപാടികളിൽ നിരവധി പ്രധാന പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. നിശ്ചയിച്ച പ്രകാരം രാവിലെ കൃത്യം 10 മണിക്ക് തന്നെ പാർട്ടി പ്രവർത്തകർ ചടങ്ങിൽ എത്തിച്ചേർന്നു. ജില്ലാ പ്രസിഡന്റ് പ്രഭാകരൻ, ജില്ലാ സെക്രട്ടറി ചീഫ് അജയൻ, ജില്ലാ ട്രഷറർ രാജൻ ചന്ദ്രോത്ത്, സെക്രട്ടറി […]Read More
തിരുവനന്തപുരം: സഹ്യസാനുക്കളുടെ തലോടലേറ്റും അറബിക്കടലിൻ്റെ നീലത്തിരമാലകളിൽ കുളിച്ചും നിൽക്കുന്ന പ്രകൃതിയുടെ സ്വന്തം പൂങ്കാവനമായ നമ്മുടെ കേരളത്തിന് ഇന്ന് സപ്തതിയുടെ നിറവ്. എഴുപത് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന മലയാളികളുടെ സ്വന്തം ഭൂമിശാസ്ത്രത്തിന് ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്—കേന്ദ്ര സർക്കാർ ‘കേരളം’ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമുള്ള ആദ്യ പിറവി ദിനം കൂടിയാണിത്. ഭാഷാ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ദേശങ്ങൾ ഒന്നിച്ചു ചേർന്ന് 1956 നവംബർ ഒന്നിനാണ് ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്ന സംസ്ഥാനം […]Read More
ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്ന വ്യായാമം; രോഗസാധ്യത കുറയ്ക്കാനും ഓർമശക്തി വർധിപ്പിക്കാനും മികച്ച ഉറക്കത്തിനും സഹായിക്കും ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യവും മാനസിക ഉന്മേഷവും നിലനിർത്താൻ പതിവായുള്ള വ്യായാമം ഏറെ സഹായിക്കുന്നു. ഹൃദയമിടിപ്പ് വർധിപ്പിക്കുന്ന തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളാണ് വ്യായാമത്തിന്റെ പ്രധാന ഭാഗം. നടത്തം മുതൽ നീന്തൽ, സൈക്ലിങ്, ഭാരമുയർത്തൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ദിവസവും അൽപസമയം വ്യായാമത്തിനായി മാറ്റിവെക്കുന്നത് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ […]Read More
ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇറാനെതിരെ ഇനിയൊരു സൈനിക ആക്രമണമുണ്ടായാൽ അത് ആരും പ്രതീക്ഷിക്കാത്ത ശക്തമായ തിരിച്ചടിയാകും (‘earth-shattering blow’) എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതേസമയം, യുദ്ധം മൂലം കടുത്ത ഇന്ധന പ്രതിസന്ധിയും 100 കോടിയിലധികം യൂറോയുടെ സാമ്പത്തിക ബാധ്യതയും നേരിടുകയാണെന്ന് ജർമ്മനി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിലെ പ്രധാന വ്യാപാരാതിർത്തിയായ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച നാല് എണ്ണക്കപ്പലുകളിൽ വൻ തീപിടുത്തവും […]Read More
BY: LATHIKA NAIR കൊച്ചി: ആറ്റംബോംബിന് ഊർജ്ജം ഉൽപ്പാദിപ്പിക്കാനും ലോകത്തെ ഒരൊറ്റ നിമിഷം കൊണ്ട് തകർത്തെറിയാനും ശേഷിയുള്ളതുപോലെ തന്നെയാണ് ഇന്റർനെറ്റിന്റെ ശക്തിയെന്ന് നടൻ മമ്മൂട്ടി. സൈബർ കുറ്റകൃത്യങ്ങളെ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ മാത്രമേ നേരിടാനാകൂ. സാങ്കേതിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ കേവല വിദ്യാഭ്യാസം മാത്രം പോരെന്നും, സൈബർ ലോകത്ത് ഓരോ വ്യക്തിയും സ്വന്തം സുരക്ഷയുടെ ‘ക്യാപ്റ്റൻ’ ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖംമൂടിയണിഞ്ഞും അല്ലാതെയും ഓൺലൈനിൽ ആക്രമണം നടത്തുന്ന നിരവധിയാളുകളുണ്ടെന്നും, അത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞ് സുരക്ഷിതമായ ഒരു […]Read More
