തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട് കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെയും ബോർഡ് അംഗങ്ങളെയും പ്രതി ചേർത്തു. സ്വജനപക്ഷപാതം കാണിച്ച് ഇഷ്ടക്കാർക്ക് നിയമനം നൽകുകയും അന്യായ ലാഭം ഉണ്ടാക്കുകയും ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. അധികാര ദുർവിനിയോഗം നടത്തി യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയതിലൂടെ ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കടുത്ത കോട്ടം വരുത്തിയെന്നും വിജിലൻസ് തയ്യാറാക്കിയ എഫ്ഐആറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തപ്പോൾ […]Read More
തിരുവനന്തപുരം: സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലെത്തി. ഗ്രാമിന് 310 രൂപയുടെ കുറവോടെ 12,730 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയിലും (പവന് 83,360 രൂപ), 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയിലുമാണ് (പവന് […]Read More
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ജോഷിമഠ് മേഖലയിലെ ചായെൻ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ബദരിനാഥ് ധാമിൽ നിന്ന് ഡെറാഡൂണിലെ സഹസ്രധാര ഹെലിപാഡിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷൻ്റെ ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1.14-ന് ബദരിനാഥിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ, ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ ഹാത്തി പർവതത്തിന് സമീപം പറക്കുന്നതിനിടെ ബന്ധം വേർപെടുകയായിരുന്നു. തുടന്ന് ട്രാക്കിങ് സംവിധാനവും പ്രവർത്തനരഹിതമായി. ജോഷിമഠ് മേഖലയിൽ മാർവാരി പാലത്തിന് […]Read More
BY: SHIBU THAMPI IDUKKI ഇടുക്കി: ഉപ്പുതറയ്ക്ക് സമീപം പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടു കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് (19) എന്നിവരാണ് മരണപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരുന്നു.Read More
BY: PRABHAKARAN KANNUR കണ്ണൂർ: നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കണ്ണെത്താദൂരത്തേക്ക് മാഞ്ഞുപോയതിന്റെ കടുത്ത രോഷത്തിലാണ് ഉളിക്കൽ നിവാസികൾ. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തകർന്നുവീണ പാലം പുനർനിർമ്മിക്കാതെ അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ജനങ്ങളുടെ യാത്രാദുരിതം ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്–കോടാപറമ്പ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി കിടക്കുന്നത്. ഇരുപ്രദേശങ്ങളിലെയും ജനങ്ങൾ നടത്തിയ നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ, എ.കെ. ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം […]Read More
BY: HABEEB IDAPALLI കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനത്തിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതേത്തുടർന്ന് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ സർവീസുകൾ: സമയം പുനഃക്രമീകരിച്ചവ:Read More
BY: SHIBUTHAMPI IDUKKI ഇടുക്കി: വാഗമൺ ഉളുപ്പൂണിയിൽ റവന്യൂ, പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത റിസോർട്ട് നിർമ്മാണം നടക്കുന്നതായി പരാതി. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലഞ്ചെരിവ് ഇടിച്ചുനിരത്തി ലക്ഷക്കണക്കിന് ഘനയടി മണ്ണ് റവന്യൂ അനുമതിയില്ലാതെ നീക്കം ചെയ്ത സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ‘ഇന്ത്യൻ ആന്റി കറപ്ഷൻ & സോഷ്യൽ ജസ്റ്റിസ് മിഷൻ ട്രസ്റ്റ്’ ഭാരവാഹികൾ റവന്യൂ അധികൃതർക്ക് പരാതി നൽകി. ഉളുപ്പൂണിയിലെ മലമുകളിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള കൂറ്റൻ നിർമ്മാണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഹിൽ […]Read More
ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
BY: AJITH KARUVAPALLY കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ കടുത്ത നടപടികളുമായി പൊലീസ്. കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ആർ.സി ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിയെ കേസിൽ പ്രതിചേർത്തു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തി പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തന്റെ അറിവോടെയല്ല മകൻ […]Read More
BY: JIJO PALA തിരുവനന്തപുരം: ചങ്ങനാശ്ശേരി ഫ്ലൈഓവറിന്റെ നീളവും വീതിയും കൂട്ടുന്നതിന്റെ പ്രായോഗികതയും അലൈൻമെന്റ് പുനപ്പരിശോധിക്കുന്നതും സർക്കാർ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. ദേശീയപാത 183 വികസനത്തിന് യോജിക്കുന്ന രീതിയിലാകും പുതിയ അലൈൻമെന്റ് മാറ്റങ്ങൾ വരുത്തുക. നിയമസഭയിൽ വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതാ അധികൃതർ, എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന […]Read More
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് പൊലീസുകാരെ ആക്രമിച്ച് 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരം വന്നതായി അഭിനയിക്കുകയും, പ്രഥമശുശ്രൂഷ നൽകാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ആക്രമിച്ചുമാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഗ്രേഡ് രണ്ട് പൊലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കുവിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് രണ്ട് […]Read More
