കോഴിക്കോട്: നഗരത്തോടു ചേർന്നുള്ള ജനവാസ മേഖലയായ ഒളവണ്ണ പാലാഴിയിൽ മുള്ളൻപന്നിയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. ഭൂഖണ്ഡപുരം സ്വദേശി അബ്ദുൽ ഗഫൂറിനാണ് (35) കാലിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ പന്തീരാങ്കാവിനു സമീപം പാലാഴി എം.എൽ.എ റോഡിലായിരുന്നു സംഭവം. മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്ദുൽ ഗഫൂർ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി റോഡിന് കുറുകെ ഓടിയെത്തിയ മുള്ളൻപന്നി ബൈക്കിന് […]Read More
കൊണ്ടോട്ടി: കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. മുണ്ടക്കൽ സ്വദേശി ആഷിക് (22) ആണ് അപകടത്തിൽ മരണപ്പെട്ടത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് പ്രദേശം നടുങ്ങിയ ദാരുണമായ സംഭവം നടന്നത്. അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്നുവന്ന ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ […]Read More
പരക്കെ ഉപയോഗിച്ചുവരുന്ന ഒരു പ്രമുഖ ആന്റിബയോട്ടിക്കായ ‘സെഫെപീം’ (Cefepime) മറ്റ് ബീറ്റാ-ലാക്ടം (β-lactam) വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളെ അപേക്ഷിച്ച് മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ അവലോകന പഠനം. എന്നാൽ കുട്ടികളിൽ ഇത് മരണസാധ്യത വർദ്ധിപ്പിക്കുന്നതായി തെളിവുകളില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ‘ജാമാ നെറ്റ്വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന പ്രമുഖ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രധാന കണ്ടെത്തലുകൾ: ചികിത്സാരംഗത്തെ ജാഗ്രത: ന്യൂമോണിയ, മൂത്രശയ അണുബാധ, മെനിഞ്ചൈറ്റിസ് തുടങ്ങി ജീവന് ഭീഷണിയാകുന്ന അണുബാധകൾക്ക് നൽകിവരുന്ന പ്രധാന […]Read More
BY: SHIBU THAMPI IDUKKI ഇടുക്കി : ഇടുക്കി ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചവർക്കും സമീപത്തെ പറമ്പുകളിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഉപ്പുതറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുതേനീച്ചകളുടെ ഭീഷണി ഉയർന്നതോടെ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവരും തോട്ടം തൊഴിലാളികളും വലിയ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് തേനീച്ചക്കൂടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, […]Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ (Revenue Information Bureau) ദിവസവേതന/കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 29-ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഒരു വർഷത്തേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യതയും പരിചയവും: പ്രായപരിധി: 45 വയസ്സ്. അഭിമുഖ വിശദാംശങ്ങൾ: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസൽ സാക്ഷ്യപത്രങ്ങൾ (Original Certificates), ബയോഡാറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം താഴെ പറയുന്ന സ്ഥലത്തും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് (e-Grantz) പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ മുഖേന ഡാറ്റാ എൻട്രി ചെയ്ത് പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 20 ആണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 0474 2914417 എന്ന ഫോൺ നമ്പറിലോ, ബി.സി.ഡി.ഡി ഔദ്യോഗിക വെബ്സൈറ്റായ www.bcdd.kerala.gov.in […]Read More
തിരൂർ: പടിഞ്ഞാറേക്കരയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ചാക്കിലാക്കി വെള്ളത്തിൽ താഴ്ത്തിയ കേസിൽ പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് തിരൂർ പോലീസ് വിശദമായി തെളിവെടുപ്പ് നടത്തി. പടിഞ്ഞാറേക്കര സ്വദേശി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് (40) കൃത്യം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവ ശേഖരിച്ചത്. ഓഗസ്റ്റ് 20-നായിരുന്നു കേരളത്തെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്. കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരൂർ കോടതിയുടെ ഉത്തരവുപ്രകാരമാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഹുസൈന്റെ വീട്ടിൽ നിന്നാണ് തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. തുടർന്ന് വീടിന് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിൽ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ കൂടുതൽ ജില്ലകളിലേക്ക് മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെ എട്ട് ജില്ലകൾക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയ്ക്ക് പുറമേ തിരുവനന്തപുരം, […]Read More
ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിന് തീപിടിച്ച് ഒരു സ്ത്രീയുൾപ്പെടെ ഒൻപത് പേർ വെന്തുമരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടമുണ്ടായത്. ഉറക്കത്തിലായിരുന്ന യാത്രക്കാർ കുടുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ദയാനത്പൂർ ഗ്രാമത്തിന് അടുത്തുവച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പെട്ടെന്ന് തീ പടർന്നത്. ഡൽഹിയിൽ നിന്നും നോയിഡ വഴി ഉത്തർപ്രദേശിലെ തന്നെ മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് […]Read More
തിരുവനന്തപുരം: പ്രശസ്ത കലാസംഘാടകനും കലാസാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. സൂര്യ ഫെസ്റ്റിവലുകളിലൂടെ കലാകേരളത്തിന് ആഗോള തലത്തിൽ വൻ സ്വീകാര്യത നേടിക്കൊടുത്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഐ.എസ്.ആർ.ഒ.യിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്ത ശേഷമാണ് പൂർണ്ണമായും കലാരംഗത്തേക്ക് തിരിഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സാംസ്കാരികോത്സവങ്ങളിൽ ഒന്നായ സൂര്യ ഫെസ്റ്റിവൽ […]Read More
