BY: DOULATH വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ (CSR) ഭാഗമായി വിവിധ തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന അദാനി സ്കിൽ ഡെവലപ്മെന്റ് വിഴിഞ്ഞം സെന്ററിന് കീഴിലെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നടന്നു. അദാനി വിഴിഞ്ഞം തുറമുഖ കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനാർത്ഥികളിൽ കൃത്യനിഷ്ഠ, അച്ചടക്കം, മികച്ച സ്വഭാവരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച “സമഗ്രശീലം” എന്ന പ്രത്യേക കർമ്മപരിപാടിയിലെ വിജയികളെയും ഓരോ ബാച്ചിലെയും […]Read More
BY: DOULATH കോവളം /പാച്ചല്ലൂർ : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാല, പോസ്റ്റ് ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവ ഭാരവാഹികളും പ്രദേശവാസികളും ചേർന്ന് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പ്രദേശത്തെ ഗാന്ധി പ്രതിമയിൽ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രണാമവും അർപ്പിച്ചു. ശുചീകരണ യജ്ഞത്തിന് കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, സെക്രട്ടറി സുമേഷ് മറ്റ്ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ […]Read More
റിയാദ്: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. മക്ക പ്രവിശ്യയിലെ ക്ലിനിക്കുകളിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന നാല് ഇന്ത്യക്കാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. തമിഴ്നാട് അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ്, തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിനി ഹെപ്സിബ ദേവമണി […]Read More
ദുബായ്: ഇസ്രായേലിലേക്കുള്ള വിമാന സർവീസിനിടെ സഹപൈലറ്റിന്റെ അക്രമണത്തിൽ നിന്ന് വിമാനത്തെയും യാത്രക്കാരെയും ധീരമായി രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വലിയൊരു ദുരന്തം ഒഴിവാക്കാൻ പൈലറ്റ് കാണിച്ച ധീരതയെയും ഉത്തരവാദിത്തബോധത്തെയും ആശുപത്രിയിൽ നേരിട്ടെത്തി അദ്ദേഹം അഭിനന്ദിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന മച്ചാറിനെ സന്ദർശിച്ച കിരീടാവകാശി ഷെയ്ഖ് ഹംദാൻ, കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ (X) പങ്കുവെക്കുകയും ചെയ്തു. “ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും പൂർണമായ […]Read More
തിരുവനന്തപുരം: ജി. വിവേകാനന്ദൻ ഫൗണ്ടേഷന്റെ 2026-ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന് സമീപമുള്ള ജോയിന്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹു. ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു. ഫലകവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. ചിത്രാഞ്ജലിയുടെ പിറവിക്ക് പിന്നിലെ അപൂർവ്വ ചരിത്രം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ അവാർഡ് ദാന […]Read More
ഹൈദരാബാദ്: ലോകമെമ്പാടും വലിയ ഭീഷണിയുയർത്തുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നൂതന മാർഗവുമായി ഹൈദരാബാദ് ഉസ്മാനിയ സർവകലാശാല. പ്ലാസ്റ്റിക് അവശിഷ്ടങ്ങളെ അതിവേഗം തിന്നുതീർക്കുന്ന പ്രത്യേകതരം ബാക്ടീരിയകളെ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കണ്ടെത്തി. ഈ ബാക്ടീരിയകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമകരണവും അടുത്ത നാലഞ്ച് മാസങ്ങൾക്കുള്ളിൽ പുറത്തുവിടുമെന്നാണ് ഗവേഷണ സംഘം അറിയിച്ചിരിക്കുന്നത്. വർഷങ്ങളോളം മണ്ണിൽ വിഘടിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും വൻതോതിലുള്ള പരിസ്ഥിതി നാശത്തിനും മൈക്രോപ്ലാസ്റ്റിക് ഭീഷണിക്കും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഈ […]Read More
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന പേര് ഔദ്യോഗികമായി മാറ്റി ‘സൂപ്പർ ഇന്റലിജൻസ്’ (എസ്ഐ) എന്നാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ‘ഇനോഗുറേറ്റിങ് ദി ഇറ ഓഫ് സൂപ്പർ ഇന്റലിജൻസ്’ എന്ന പേരിലുള്ള ഉത്തരവിലൂടെ ഫെഡറൽ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇനിമുതൽ സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിക്കും. സാങ്കേതികവിദ്യ കൃത്രിമമല്ലെന്ന കാരണത്താലാണ് പേരുമാറ്റമെന്നും ഇന്റർനെറ്റിനേക്കാൾ […]Read More
BY: SHIBU THAMPI IDUKKI ഇടുക്കി ജില്ലയിലെ പരുന്തുംപാറ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ വർഷങ്ങളായി നടന്നു വരുന്ന സർക്കാർ ഭൂമി കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ ആവശ്യപ്പെട്ടു. വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയും ഹെക്ടർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയും പണിതുയർത്തിയ റിസോർട്ടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മിഷൻ നേതൃത്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മുൻപ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി തിരിച്ചുപിടിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്ത സ്ഥലങ്ങൾ പോലും […]Read More
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾ നടത്താനോ യുദ്ധം ചെയ്യാനോ കഴിയാത്ത വിധം വലിയൊരു ചതിക്കുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി പറഞ്ഞു. ഇതിനിടെ, പശ്ചിമേഷ്യയിൽ നിന്ന് പൂർണ്ണമായും പിന്മാറുകയല്ലാതെ വാഷിംഗ്ടണിന് മുൻപിൽ മറ്റ് വഴികളില്ലെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവും വ്യക്തമാക്കി. ട്രംപിനെ “വലിയ നുണയൻ” എന്ന് വിശേഷിപ്പിച്ച വക്താവ്, അമേരിക്കൻ ജനതയോട് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ആഹ്വാനം ചെയ്തു. മറ്റൊരു നിർണായക നീക്കത്തിൽ, […]Read More
എറണാകുളം: മാസപ്പടി ഇടപാടിലെ ഹവാല അഴിമതിയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിഷയത്തിൽ വിശദമായ വാദം പൂർത്തിയായ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. കേസിൽ പൊലീസ് ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ രേഖപ്പെടുത്തിയ മൊഴികൾ കൈമാറാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി (FIR) പരിഗണിക്കാൻ നിയമപരമായി സാധിക്കുമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. മാസപ്പടിയിലെ ഹവാല ഇടപാടിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് […]Read More
