സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മട്ടാഞ്ചേരി ജൂതപ്പള്ളി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മട്ടാഞ്ചേരി ജൂതപ്പള്ളി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

BY;HABEEB IDAPALLI

കൊച്ചി: വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്ന കൊച്ചി മട്ടാഞ്ചേരി ജൂതപ്പള്ളി റോഡിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.

വഴിതിരിച്ചുവിടൽ ഇങ്ങനെ

  • തോപ്പുംപടി, മരക്കടവ് ഭാഗങ്ങളിൽ നിന്ന്: എബി സലീം റോഡ് വഴി മൗലാന ആസാദ് റോഡിൽ പ്രവേശിച്ച് ബസാർ റോഡിലേക്ക് പോകാം.
  • മട്ടാഞ്ചേരി ബസാർ റോഡിൽ നിന്ന്: ജൂതപ്പള്ളി റോഡിലേക്ക് പ്രവേശിക്കാതെ മൗലാന ആസാദ് റോഡ് വഴി തോപ്പുംപടിയിലേക്കോ മറ്റ് ഭാഗങ്ങളിലേക്കോ തിരിഞ്ഞ് പോകണം.

പാർക്കിംഗ് നിർദ്ദേശങ്ങൾ

സന്ദർശകരുമായി എത്തുന്ന വാഹനങ്ങൾ മട്ടാഞ്ചേരി കൊച്ചി വാട്ടർ മെട്രോ ടെർമിനലിന് സമീപം ആളുകളെ ഇറക്കിയ ശേഷം അനുയോജ്യമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ബോട്ട് ജെട്ടി, വാട്ടർ മെട്രോ ജെട്ടി, കോടതി കെട്ടിട പരിസരം എന്നിവിടങ്ങൾ പാർക്കിങ്ങിനായി പരിഗണിക്കുന്നുണ്ട്; ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി പൊലീസ് ബന്ധപ്പെട്ടവരെ സമീപിച്ചിട്ടുണ്ട്.

പൊലീസിന്റെ അനുമതിയില്ലാതെ വാഹനങ്ങൾ നിയന്ത്രിത റോഡിലേക്ക് കയറ്റാൻ അനുവദിക്കില്ല. യാത്രക്കാരും വാഹന ഉടമകളും ഗതാഗത നിയന്ത്രണങ്ങളോടും സുരക്ഷാ ക്രമീകരണങ്ങളോടും പൂർണ്ണമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News