കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതിയെ തുരത്തി പരിക്കേൽപ്പിച്ച് തെരുവുനായ്ക്കൾ, യുവാവ് അറസ്റ്റിൽ

 കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതിയെ തുരത്തി പരിക്കേൽപ്പിച്ച് തെരുവുനായ്ക്കൾ, യുവാവ് അറസ്റ്റിൽ

ചെന്നൈ:

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാതയിൽ കോയമ്പത്തൂർ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെയായിരുന്നു സംഭവം. കേസിൽ പ്രതിയായ ഭൂപതി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തെരുവിൽ കഴിയുന്ന യുവതി റോഡരികിൽ കിടക്കുമ്പോഴാണ് പ്രതി അടുത്തേക്ക് എത്തിയത്. പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ യുവതിയെ ആക്രമിക്കാൻ മുതിരുകയായിരുന്നു. യുവതി ഭയന്നുവിറച്ച് ഒച്ചവെക്കുകയും പ്രതിയെ തടയാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മദ്യപിച്ചെത്തിയ ഇയാൾ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.

ഈ സമയത്താണ് റോഡിലുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ യുവതിയുടെ രക്ഷയ്‌ക്കെത്തിയത്. അക്രമിയെ കണ്ടതോടെ നായകൾ ഉറക്കെ കുരയ്ക്കുകയും പ്രതിക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. എന്നിട്ടും ഇയാൾ യുവതിയെ വിടാതെ വന്നതോടെ നായകൾ പ്രതിയെ കടിച്ചോടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. നായകൾ യുവതിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News