അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരം: പാറമേക്കാവ് പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കേസ്

 അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരം: പാറമേക്കാവ് പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കേസ്

BY: SUMESHKRISHNAN

പാലക്കാട്:

അനുമതിയേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് നടപടി. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയിൽ ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ലൈസൻസിൽ നിഷ്കർഷിച്ചിട്ടുള്ള അളവിനേക്കാൾ കൂടുതൽ വെടിമരുന്നും പടക്കങ്ങളും ശേഖരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പടക്കനിർമ്മാണശാല പോലീസ് സീൽ ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി തൃശൂർ പൂരത്തിന് വെടിക്കെട്ടും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കാൻ തീരുമാനിച്ചതായാണ് വിവരം. വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും കുടമാറ്റം, ഇലഞ്ഞിത്തറ മേളം തുടങ്ങിയ മറ്റെല്ലാ ആചാരങ്ങളോടും കൂടി പൂരം നടത്തുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കി. സ്ഫോടനത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News