തൃശൂർ: നാദവിസ്മയങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇന്ന് ഔദ്യോഗിക സമാപനം. തൃശൂരിന്റെ മണ്ണിൽ ആവേശം വിതറിയ പൂരത്തിന് പര്യവസാനം കുറിച്ച് പകൽ 12:30-ഓടെ പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് വെച്ച് ഉപചാരം ചൊല്ലിപ്പിരിയും. പടിഞ്ഞാറേനടയിൽ വടക്കുന്നാഥനെ സാക്ഷിയാക്കി നടക്കുന്ന ഈ വികാരനിർഭരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് നഗരത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ 15 ആനകളുടെ അകമ്പടിയോടെയും പാണ്ടിമേളത്തിൻ്റെ താളലയങ്ങളോടെയും ഇരുവിഭാഗവും എഴുന്നള്ളിപ്പ് ആരംഭിച്ചു. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് എറണാകുളം […]Read More
Tags :Thrissur Pooram
By:TN News Desk തൃശൂർ: ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ഇക്കുറി വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് ദേവസ്വങ്ങളും സർക്കാരും ഈ തീരുമാനത്തിലെത്തിയത്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കടുത്ത തീരുമാനമെങ്കിലും, പൂരത്തിന്റെ മറ്റ് പ്രധാന ആചാരങ്ങളെല്ലാം മാറ്റമില്ലാതെ തുടരും. പൂരത്തിന്റെ മാറ്റ് കൂട്ടുന്ന കുടമാറ്റം പൂർണ്ണ പ്രതാപത്തോടെ തന്നെ നടക്കും. 15 വീതം ആനകളെ അണിനിരത്തിയായിരിക്കും കുടമാറ്റം നടക്കുക. ഇലഞ്ഞിത്തറ മേളം, മഠത്തിൽവരവ് തുടങ്ങിയ പൂരത്തിലെ മറ്റ് പ്രധാന ചടങ്ങുകൾക്കും യാതൊരു […]Read More
അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരം: പാറമേക്കാവ് പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കേസ്
BY: SUMESHKRISHNAN പാലക്കാട്: അനുമതിയേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് നടപടി. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയിൽ ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിൽ നിഷ്കർഷിച്ചിട്ടുള്ള അളവിനേക്കാൾ കൂടുതൽ വെടിമരുന്നും പടക്കങ്ങളും ശേഖരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പടക്കനിർമ്മാണശാല പോലീസ് സീൽ ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് […]Read More
BY: sumesh krishnan തൃശ്ശൂർ: വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചനകൾ സജീവമാകുന്നു. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 ജീവനുകൾ നഷ്ടപ്പെട്ട ദാരുണമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വെടിക്കെട്ട് തുടരുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന വിലയിരുത്തലിലാണ് സംഘാടകർ. അതേസമയം, പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ മുടക്കം കൂടാതെ നടത്താനാണ് നിലവിലെ തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് […]Read More
