സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു; പവന് 880 രൂപ വർദ്ധിച്ചു

 സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു; പവന് 880 രൂപ വർദ്ധിച്ചു

തിരുവനന്തപുരം:

തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 880 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,640 രൂപയായി ഉയർന്നു. ഗ്രാമിന് 110 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,955 രൂപയിലുമെത്തി.

കഴിഞ്ഞ ദിവസം പവന് രണ്ടായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് പതിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് ഇന്ന് വില വീണ്ടും ഉയർന്നത്. യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും, ഒപ്പം ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിയാൻ കാരണമായിരുന്നത്. ഇറാൻ-അമേരിക്ക സമാധാന കരാറിനെത്തുടർന്ന് വിപണിയിൽ വലിയ ചലനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവിലയിൽ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News