ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്: “അമേരിക്കൻ കപ്പലുകളെ തൊട്ടാൽ ഇറാൻ ഇല്ലാതാകും

 ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്: “അമേരിക്കൻ കപ്പലുകളെ തൊട്ടാൽ ഇറാൻ ഇല്ലാതാകും

BY:TS TVB

വാഷിങ്ടൺ:

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്ന അമേരിക്കയുടെ ‘പ്രോജക്ട് ഫ്രീഡം’ ദൗത്യത്തിന് നേരെ ഇറാൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയൻ ചരക്ക് കപ്പലിന് നേരെ ഇറാൻ വെടിയുതിർത്തതായും നിലവിൽ ഇറാന്റെ ഏഴ് ബോട്ടുകൾ യുഎസ് സേന തകർത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ സജ്ജമാണെന്നും ഏത് ഘട്ടത്തിലും അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെ ഒരു സാഹചര്യത്തിലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച ട്രംപ്, ആണവായുധ ഭീഷണി ഒഴിവാക്കാൻ ഇറാനിൽ നടത്തിയ സൈനിക ഇടപെടലുകളെ ന്യായീകരിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്നും ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News