പ്രളയജലത്തെ സാക്ഷിനിർത്തി വിവാഹം: പ്രകൃതിദുരന്തത്തിനിടയിലും സ്നേഹസാഫല്യം നേടി ഫിലിപ്പീൻസ് ദമ്പതികൾ

 പ്രളയജലത്തെ സാക്ഷിനിർത്തി വിവാഹം: പ്രകൃതിദുരന്തത്തിനിടയിലും സ്നേഹസാഫല്യം നേടി ഫിലിപ്പീൻസ് ദമ്പതികൾ

മനില:

ശക്തമായ മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും മുങ്ങിയ പള്ളിയിൽ അരപ്പൊക്ക വെള്ളത്തിൽ നിന്ന് വിവാഹിതരായി ഫിലിപ്പീൻസ് ദമ്പതികൾ. വടക്കൻ മനിലയിലെ ഹാഗോണോയ് പട്ടണത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിലാണ് ഗിൽബെർട്ട് ചിക്കോയും ലൈയൻ ലീസ ഗലാങ്ങും വിവാഹിതരായത്. കഴിഞ്ഞ ഒരു മാസമായി പെയ്യുന്ന കനത്ത മഴയിൽ പള്ളിക്കുള്ളിൽ വെള്ളം കയറി നൽകുമ്പോഴാണ് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഇരുവരും ഒന്നായത്.

വെള്ളപ്പൊക്കം കാരണം വിവാഹം മാറ്റിവെക്കാൻ ഇടവക അധികൃതർ നിർദ്ദേശിച്ചിരുന്നുവെങ്കിലും നിശ്ചയിച്ച തീയതിയിൽ തന്നെ ചടങ്ങുകളുമായി മുന്നോട്ടുപോകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. വെള്ള വെള്ള വസ്ത്രവും കൈയിൽ പൂച്ചെണ്ടുമേന്തി അഴുക്കുവെള്ളത്തിലൂടെ നടന്നാണ് വധു മണ്ഡപത്തിലെത്തിയത്. പ്രതികൂല സാഹചര്യത്തിലും ലളിതമായ ചടങ്ങുകളോടെ വികാരി ഇവരെ ദമ്പതികളായി പ്രഖ്യാപിച്ചു. കുട്ടി മൊഞ്ചൻ അരപ്പൊക്ക വെള്ളത്തിലൂടെ നടന്ന് മോതിരം കൈമാറുന്ന ദൃശ്യങ്ങളും, ഒഴിഞ്ഞ ബെഞ്ചുകൾക്ക് മുന്നിൽ വച്ച് വധൂവരന്മാർ അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ആഗസ്റ്റ് മാസത്തിൽ രാജ്യത്തുണ്ടായ ശക്തമായ കാലവർഷത്തിലും ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും പെട്ട് 34 ആളുകൾ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ദുരിതത്തിനിടയിലും പ്രണയവും പ്രതീക്ഷയും കൈവിടാതെ ദമ്പതികൾ ഒന്നായ കാഴ്ച പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News