Tags :Accident

News മലപ്പുറം

ചാലിയാറിലെ തിരച്ചിലിന് വിരാമം: കാണാതായ ഗായകൻ യാഷിക്കിന്റെ മൃതദേഹം എടവണ്ണയിൽ കണ്ടെത്തി

BY: MAHMOODIA MALAPPURAM മലപ്പുറം: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാല് ദിവസമായി തുടർച്ചയായി നടത്തിവന്ന വ്യാപകമായ തിരച്ചിലിനൊടുവിൽ ഇന്ന് എടവണ്ണ ഭാഗത്തുനിന്നാണ് അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെടുത്തത്. പ്രശസ്തനായ ഒരു പ്രാദേശിക ഗായകൻ കൂടിയായ യാഷിക്കിന്റെ വിയോഗവാർത്ത പ്രദേശവാസികളെ ഒന്നടങ്കം വൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ചായിരുന്നു […]Read More

Cinema News

പ്രമുഖ ചലച്ചിത്ര-സീരിയൽ താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു

BY :Ts Tvm അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് എം.സി. റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ചലച്ചിത്ര-സീരിയൽ താരം സന്തോഷ് കെ. നായർ (65) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റ അദ്ദേഹത്തെ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും, ലോറി ഡ്രൈവർ സുധീഷിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. […]Read More

News മലപ്പുറം

രണ്ടത്താണിയിൽ ദാരുണ സംഭവം: ഗേറ്റ് ദേഹത്ത് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം By:TS

മലപ്പുറം : മലപ്പുറം രണ്ടത്താണിയിൽ ഇന്നലെ വൈകുന്നേരം നടന്ന ദാരുണാപകടത്തിൽ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പ് സ്വദേശി കുളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരണപ്പെട്ടത്. അയൽവാസിയുടെ വീട്ടിൽ അറ്റകുറ്റപ്പണിക്കായി അഴിച്ചുമാറ്റി വച്ചിരുന്ന ഇരുമ്പ് ഗേറ്റ് കുട്ടി കളിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖബറടക്കി. കളിച്ചുനടക്കേണ്ട പ്രായത്തിൽ വിധി തട്ടിയെടുത്ത ഈ കുരുന്നിന്റെ […]Read More

News ഇടുക്കി

ഇടുക്കി മംഗളാദേവി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ ഇടിമിന്നലേറ്റു: പൊലീസുകാരനടക്കം ഏഴ് പേർക്ക് പരിക്ക്

BY:SumeshKrishnan കുമളി: മംഗളാദേവി ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർക്ക് നേരെ ഇടിമിന്നലേറ്റു. കുമളിക്ക് സമീപമുള്ള ഒമ്പതാം വളവിന് വെച്ചാണ് അപകടം സംഭവിച്ചത്. ഇടിമിന്നലിൽ പൊലീസുകാരനടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ അൻസാറിനാണ് ഗുരുതരമായി പരിക്കേറ്റത്. മിന്നലേറ്റതിനെത്തുടർന്ന് തെറിച്ചുവീണ അൻസാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലേറ്റു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് അഞ്ച് പേർക്ക് നിസാര പരിക്കാണുള്ളത്. തിരുവനന്തപുരം […]Read More

News

ബെംഗളൂരു അപകടം: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മലയാളി വിദ്യാർത്ഥി ഉൾപ്പെടെ ഏഴ്

ബെംഗളൂരു: കർണാടകയിലെ ഹൊസ്‌കോട്ടയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ (STRR) സത്യവാരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. യെലഹങ്കയിലെ ആർ.വി. കോളേജ് വിദ്യാർത്ഥികളായ ആറ് പേരും ഒരു ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ മലയാളിയായ അശ്വിൻ നായർ (17) ആണ്. അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), […]Read More

Travancore Noble News