തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ചു. രണ്ട് പ്രിൻസിപ്പൽമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (KAT) അടിയന്തരമായി ഇടപെട്ടതോടെയാണ് സ്ഥലംമാറ്റ നടപടികൾക്ക് താൽക്കാലിക വിലക്ക് വീണത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വലിയ അഴിച്ചുപണി ലക്ഷ്യമിട്ടുളള സർക്കാരിന്റെ നിർണായക ഭരണനീക്കത്തിനാണ് ഇതോടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുന്നത്. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരുന്നു […]Read More
