വിഴിഞ്ഞത്ത് ഓട്ടോറിക്ഷ മോഷണം: പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടി

 വിഴിഞ്ഞത്ത് ഓട്ടോറിക്ഷ മോഷണം: പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടി

വിഴിഞ്ഞം:

കോട്ടുകാൽ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷണം പോയ കേസിൽ പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കിടാരാക്കുഴി, യേശുദാസ് ഭവനിൽ അപ്പുനാടാർ മകൻ യേശുദാസ് (41) ആണ് പോലീസിന്റെ പിടിയിലായത്.

കോട്ടുകാൽ സ്വദേശിയായ അശോകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ മേയ് 30-ാം തീയതി ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാഹനം കാണാതായതിനെ തുടർന്ന് ഉടമസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണവസ്തു കണ്ടെത്താനുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News